Idiminnalaay Kodi Paratheedaam

2002
Lyrics
Language: Malayalam

ഇടിമിന്നലായു് കൊടിപറത്തിടാന്‍
കടലും കടന്നു പറക്കാന്‍
കടവാവല്‍ പോല്‍ കുട നിവര്‍ത്തിടും
ചിറകില്‍ തുടിച്ചു തുഴയാം
ചാനല്‍ മാറ്റിപ്പാറും ഞാന്‍ സീരിയല്‍ തോറും ഹീറോ
സ്പോണ്‍സ്സറെന്റെ പുറകേ വരും
മറുവിളി മുറവിളി കുറവതിനായി
ഗര്‍വ്വിലെ വഴയുടെ വദമഴിഞ്ഞാലു്
പകയോ ജഗപൊകയോ പല പകയോ
അരുളോ പൊരുളോ തരികിട തോം

(ഇടിമിന്നലായു്)

സൂത്രക്കാരന്‍ ദൈവം ഒരു കാണാക്കയറില്‍ കെട്ടി
ഈ പാപം നിറയും ലോകം മുഴവന്‍ നമ്മേ ചുറ്റുന്നു
വേഷക്കാരാം നമ്മള്‍ പല ഭാഷച്ചിറകില്‍ പമ്മി
ഈ ആണിപ്പഴുതിലെ ഞാണില്‍ കളികളി കാലം വെല്ലുമ്പോള്‍
ആട്ടക്കളിയിതിലേ ഓ.. വേട്ടക്കിളിമനസ്സേ ഏഹേഹേ
നാട്ട്യച്ചുവടുകള്‍ തന്‍ ഓ.. ഓട്ടപ്പഴുതുകളില്‍ ഹ ഹാ
കാലം കാത്ത കണ്ണാടിയായി
കോലം കെട്ടി ആറാടി വായോ
മാമാ മിയാ (4)

(ഇടിമിന്നലായു്)

അങ്കക്കലിയുടെ മാമാങ്കം
സിംഹപ്പുലിയുടെ മെയ്യാരം
അങ്കത്തണിവള കയ്യാമം
പാണ്ടിപ്പടവിളി തെയ്യാനം
(അങ്കക്കളിയുടെ)

ലായം തേടി പായും ഒരു മായക്കുതിരക്കുഞ്ഞായു്
ഇയാണിക്കാട്ടില്‍ മീനച്ചൂടില്‍ ലാടം തേടുന്നു
ഹേ എല്ലാമെല്ലാം മായ ഇതു് കാലം കാട്ടും ലീല
ഇതു് കുട്ടിക്കയ്യില്‍ പട്ടം പോലെ ചില്ലാട്ടം വേല
നാളെ പുലരിയിലേ ഓ.. പൂരപ്പെരുമഴയില്‍ ഓ..
ആരും ചുവടിടറും ഓ.. കാറ്റിന്‍ വെരുതുകളില്‍
എല്ലാമെല്ലാം വെല്ലാതെ വയ്യ
ഊരും നേരും ചൊല്ലാതെ വയ്യ
സരിഗമപധനിസ

(ഇടിമിന്നലായു്)
Movie/Album name: Jagathy Jagadeesh in Town
Artists