Maaran Varunnennu

1967
Lyrics
Language: English

Maaran varunnennu kettappol
Vaasanthichechikku mandahaasam
Mm... mandahaasam
Sukumaran varunnennu kettappol
Vaasantichechikku mandahaasam
Mandahaasam mandahaasam

Kaalocha doorathu kettillathin munpu
Kallikku romanchakkuppaayam haa
Kallikku tmancakkuppaayam

Aadyathe raathriyil aanandaraathriyil
Aaromalaale neeyenthucheyyum
Arikathu chiriyumaayanayunna kallante
Pidiyil ninnodinjaan doorenilkkum

Purikam kondeyyunna malarambu kollumpol
Mizhirandum pothinjaan thalakunikkum
Viriitta jaalakamarapatti ninnu njaan
Olikannaal thozhane maalachaarthum
Language: Malayalam

മാരന്‍ വരുന്നെന്നു കേട്ടപ്പോള്‍
വാസന്തിചേച്ചിക്ക് മന്ദഹാസം
മ്...
മന്ദഹാസം.... മന്ദഹാസം
സുകുമാരന്‍ വരുന്നെന്ന് കേട്ടപ്പോള്‍
വാസന്തിചേച്ചിക്ക് മന്ദഹാസം
മ്..
മന്ദഹാസം.... മന്ദഹാസം

കാലൊച്ച ദൂരത്ത്‌ കേട്ടില്ലതിന്‍ മുന്‍പ്‌
കള്ളിക്ക് രോമാഞ്ച കുപ്പായം.. ഹാ
കള്ളിക്ക് രോമാഞ്ചക്കുപ്പായം

ആദ്യത്തെ രാത്രിയില്‍ ആനന്ദ രാത്രിയില്‍
ആരോമലാളേ നീയെന്തുചെയ്യും?
അരികത്തുചിരിയുമായണയുന്ന കള്ളന്റെ
പിടിയില്‍ നിന്നോടി ഞാന്‍ ദൂരെ നില്‍ക്കും

പുരികം കൊണ്ടെയ്യുന്ന മലരമ്പു കൊള്ളുമ്പോള്‍
മിഴി രണ്ടും പൊത്തിഞാന്‍ തലകുനിക്കും
വിരിയിട്ട ജാലകമറപറ്റി നിന്നു ഞാന്‍
ഒളികണ്ണാല്‍ തോഴനെ മാല ചാര്‍ത്തും
Movie/Album name: Ollathumathi
Artists