Ponkinaakkal

2000
Lyrics
Language: Malayalam

ആ...ആ...ആ....
പൊൻകിനാക്കള്‍ തേൻ നിറയ്ക്കും
രാജമല്ലി പൂഞ്ചോട്ടില്‍
പുന്നാരം ചൊല്ലി നീ വായോ
വെൺപിറാക്കള്‍ കൺതുറക്കും
സ്നേഹമല്ലിപ്പൂങ്കാട്ടില്‍
കിന്നാരം മൂളി നീ വായോ
പൊന്നുരുക്കും കിനാവായ് നീ വരില്ലേ
മന്ദഹാസം നിലാവായ് നീ തരില്ലേ
നീയെന്നുള്ളില്‍ പ്രിയ രാഗമല്ലേ
(പൊൻകിനാക്കള്‍ ...)

പൊന്നിത്തള്‍പ്പൂ വാരിച്ചൂടും
കാടിനുള്ളിൽ നീ വന്നാൽ
പൊന്നുരച്ചു നാവില്‍ ചാര്‍ത്തീടാം
ആ..തേൻകിളിപ്പെണ്‍ താളം തുള്ളും
കുന്നിന്മേലെ നീ വന്നാല്‍
തേനെടുത്ത് ചുണ്ടില്‍ തേച്ചിടാം
താരുണ്യം തുളുമ്പി നില്ക്കും
താഴമ്പൂവായ്
സ്നേഹത്തിന്‍ ദലങ്ങൾ മൂടും
മോഹച്ചാറായ്
പൂ ചൂടും സൗന്ദര്യമേ വരൂ നീ
ശ്രീയേകും സൗഭാഗ്യമേ
(പൊൻകിനാക്കള്‍ ...)

കിന്നരിപ്പൂ മുത്തും ചൂടി
രാവിൻ കൂട്ടിൽ നീ വന്നാൽ
കണ്ണുഴിഞ്ഞു മെയ്യില്‍ മൂടിടാം
ആ..പള്ളിമേടക്കുന്നിന്മേലെ
പാട്ടും പാടി നീ വന്നാല്‍
കൈപിടിച്ചു മുത്തം നൽകിടാം
ലാവണ്യം തുടിച്ചു നില്ക്കും
പൂത്തുമ്പിയായ്
തൂമഞ്ഞിന്‍ കണങ്ങൾ ചൂടും
ദാഹത്താരായ്
തേനൂറും സൗരഭ്യമേ വരൂ നീ
പൂമൂടും സംഗീതമായ്
(പൊൻകിനാക്കള്‍ ...)
Movie/Album name: Mark Antony
Artists