Mukilu Thodaanai Manassu

2021
Lyrics
Language: Malayalam

മുകിലു തൊടാനായി മനസ്സ് കൊതിച്ചു
ചിറകുയരാതെ നിൽപ്പൂ ഞാനും
പഴയൊരു കാലം അകലെ വിമൂക൦
കഥയറിയാതെ നീറു൦ നേരം
അരികെ അരികെ വിരിയും സ്നേഹപ്പൂവൊന്നിൻ
ഇതളൂ൪ന്നിടും പോലെ തോന്നുന്നുവോ
മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരെ
ഈ ജന്മബന്ധങ്ങൾ തൻ നാമ്പുകൾ

നിൻ മൊഴിയാലാദ്യമായി എന്നക൦ മുറിഞ്ഞിതാ
നീറുന്നു വേനൽ തീപോലെ
എന്നു൦ കണികാണുവാൻ ഞാൻ കൊതിച്ചുവെങ്കിലു൦
മായുന്നു നീയെങ്ങോ ദൂരെ
എൻ വിരലിലായ് വിരൽ കൊരുത്തന്നു തേടി
നാൾവഴിയിൽ നീ പുലരികൾ
ആരവമൊഴിഞ്ഞേകനായിന്നു ഞാനും
നീ നിറയുമോ എന്നിലെ ഈ ഓർമ്മക്കൂട്ടിൽ

മുകിലു തൊടാനായി മനസ്സ് കൊതിച്ചു
ചിറകുയരാതെ നിൽപ്പൂ ഞാനും
പഴയൊരു കാലം അകലെ വിമൂക൦
കഥയറിയാതെ നീറു൦ നേരം
അരികെ അരികെ വിരിയും സ്നേഹപ്പൂവൊന്നിൻ
ഇതളൂ൪ന്നിടും പോലെ തോന്നുന്നുവോ
മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരെ
ഈ ജന്മബന്ധങ്ങൾ തൻ നാമ്പുകൾ
Movie/Album name: #Home
Artists