Marukara kaanuvaan nin anuraagamaam Madhura thoniyil naam thuzhanju Manassinu deepamaay kunkuma sandhyayil Gandharva thaarakam thaazhe vannu Nira raavil manichantham kani kaanaanaay Kaithennal thazhukumpol swara jathiyaay naam Hridayathin aazhangal thedi Rithu shalabhangalaay vinnilaadeedumee nalla janmam.....
(kannil kannil......)
Language: Malayalam
കണ്ണില്‍ കണ്ണില്‍ ചൂടും എന്‍ കല്യാണപ്പെണ്ണിനീ നാണം മുന്നാഴിപ്പൊന്നില്‍ മുങ്ങി നീരാടും കള്ളക്കടക്കണ്ണില്‍ നാണം....(കണ്ണില്‍ കണ്ണില്‍......) നെഞ്ചില്‍ നെഞ്ചില്‍ മൂളും നിന്‍ മഞ്ചാടിച്ചുണ്ടിലെ ഈണം ആരാരും കാണാതെ കാത്തു സൂക്ഷിക്കും ആദ്യാനുരാഗത്തിന്‍ ഈണം..... പൊന്നൂഞ്ഞാല്‍ ആടിക്കാന്‍ ചെമ്പകപ്പൂമരക്കൊമ്പു് കൊമ്പിന്മേല്‍ ചാഞ്ചാടും സുന്ദരിപ്രാവിന്റെ കൊഞ്ചല്‍ പച്ചക മുന്തിരിത്തോപ്പില്‍ മണിത്തങ്കക്കിനാവിന്റെ താളം പിച്ചകപ്പൂമണം തൂകും കുളിരാതിരരാവിന്റെ യാമം...
കൈവള കൊഞ്ചി നീ കുളിരമ്പെയ്യണ കനകനിലാവു തന്‍ പൂമടിയില്‍ മണിയറവാതിലില്‍ മുട്ടി വിളിച്ചു നീ മാനസമൈനയായ് മാറിടുവാന്‍ അകനെഞ്ചം മിഴിയാലേ മലരമ്പായ് നീ ഇലച്ചന്തം തഴുകീടും പുതുമഞ്ഞായ് നീ അഴകേ......നീയെന്റെ സ്വന്തം മൊഴിമധുരം പെയ്യുന്ന സമ്മതരാവെന്റെ സ്വന്തം....
മറുകര കാണുവാന്‍ നിന്നനുരാഗമാം മധുരത്തോണിയില്‍ നാം തുഴഞ്ഞു മനസ്സിനു ദീപമായ് കുങ്കുമസന്ധ്യയില്‍ ഗന്ധര്‍വ്വതാരകം താഴെ വന്നു നിറരാവിൻ മണിച്ചന്തം കണി കാണാനായ് തൈത്തെന്നല്‍ തഴുകുമ്പോള്‍ സ്വരജതിയായ് നാം ഹൃദയത്തിൻ ആഴങ്ങള്‍ തേടി ഋതുശലഭങ്ങളായ് വിണ്ണിലാടീടുമീ നല്ല ജന്മം...