Therupone Thevarum Pone

2009
Lyrics
Language: English

Theru pone thevarum pone
Ooru kaanaan thennalum pone
Naadu chuttunna naadodimaar nammal
Othiri dooram poyidaam
Akkareyundoru theeram
Yaathrayithaa yaathra
Hey theru pone ey thennalum pone

Shaanthamee raathrikal ullaasakkuliru tharum
Kaaval maadangal sallaapachoodu tharum (2)
Ilam neerkkunnukal kachayidum
Panineerchundukal paattu tharum
Iruttiloru kidakka virichu thaa
Olappoo maniyarayum thurannu thaa
Naanam kunungana poomunthiri marumakale
Theru pone thevarum pone

Aayiram kadha parayum ammatheruvorangal
Sneha panchami paaloottum theerangal (2)
Mazhayil njangade neeraattu mounam kondoru thaaraattu
Orikkaloru vilakku thelinjidum
Thennalum niraparayum niranjidum
Manjil thudikkana kanneer maniveenakale
(theru pone...)
Language: Malayalam

തേരു പോണേ തേവരും പോണേ
ഊരു കാണാൻ തെന്നലും പോണേ
നാടു ചുറ്റുന്ന നാടോടിമാർ നമ്മൾ
ഒത്തിരി ദൂരം പോയിടാം അക്കരെയുണ്ടൊരു തീരം
യാത്രയിതാ യാത്ര
ഹേ തേരു പോണേ തേവരും പോണേ
ഏ തെന്നലും പോണേ ..

ശാന്തമീ രാത്രികൾ ഉല്ലാസക്കുളിരു തരും
കാവൽ മാടങ്ങൾ സല്ലാപച്ചൂടു തരും (2)
ഇളം നീർക്കുന്നുകൾ കച്ചയിടുകൾ
പനിനീർച്ചുണ്ടുകൾ പാട്ടു തരും
ഇരുട്ടിലൊരു കിടക്ക വിരിച്ചു താ
ഓലപ്പൂ മണിയറയും തുറന്നു താ
നാണം കുണുങ്ങണ പൂമുന്തിരി മരുമകളേ
തേരു പോണേ തേവരും പോണേ

ആയിരം കഥ പറയും അമ്മത്തെരുവോരങ്ങൾ
സ്നേഹ പഞ്ചമി പാലൂട്ടും തീരങ്ങൾ (2)
മഴയിൽ ഞങ്ങടെ നീരാട്ട് മൗനം കൊണ്ടൊരു താരാട്ട്
ഒരിക്കലൊരു വിളക്ക് തെളിഞ്ഞിടും
തെന്നലും നിറപറയും നിറഞ്ഞിടും
മഞ്ഞിൽ തുടിക്കണ കണ്ണീർ മണിവീണകളേ
(തേരു പോണേ .....)
Movie/Album name: Kadhaparayum Theruvoram
Artists