Pushpangal Bhoomiyile
1975
Pushpangal bhoomiyile nakshathrangal
Swapnangal jeevanile pookkalangal
Maanathum mannilum minnithilangunna
Praanante romancha noopurangal
Pranayaardra madhuvoorum pramada prasoonangal
Unarnnu ninnaajnayaalakathaliril
Valarukayaayente bhaavana vaanamay
Theliyukayay thiruvaathirayum
Pirinjupoyaalumente karalthudippil
Priyamerum ninnormayilalinjucherum
Thelineelavaanile manimuthu thaaravum
Kuliralapookkalum viriyuvolam
പുഷ്പങ്ങൾ ഭൂമിയിലെ നക്ഷത്രങ്ങൾ
സ്വപ്നങ്ങൾ ജീവനിലെ പൂക്കളങ്ങൾ
മാനത്തും മണ്ണിലും മിന്നിത്തിളങ്ങുന്ന
പ്രാണന്റെ രോമാഞ്ചനൂപുരങ്ങൾ
(പുഷ്പങ്ങൾ...)
പ്രണയാർദ്ര മധുവൂറും പ്രമദ പ്രസൂനങ്ങൾ
ഉണർന്നു നിന്നാജ്ഞയാലകതളിരിൽ
വളരുകയായെന്റെ ഭാവന വാനമായ്
തെളിയുകയായ് തിരുവാതിരയും
(പുഷ്പങ്ങൾ...)
പിരിഞ്ഞുപോയാലുമെന്റെ കരൾത്തുടിപ്പിൽ
പ്രിയമേറും നിന്നോർമ്മയിലലിഞ്ഞുചേരും
തെളിനീലവാനിലെ മണിമുത്തുതാരവും
കുളിരലപ്പൂക്കളും വിരിയുവോളം
(പുഷ്പങ്ങൾ...)
Movie/Album name: Madhurappathinezhu
Artists