പാതിമലരിതളിൽ പെയ്ത പൂനിലാക്കുളിരോ ദേവഭാവനയിൽ തീർത്ത മോഹശിലയഴകോ പ്രേമയമുനയിലെ നറുനീരവത്തിരയിൽ നീന്തിനീരാടും കളഹംസചാരുതയോ....
കനവുകളിൽ തളിരണിയും പ്രണയാർദ്രലതികകളിൽ ചുറ്റിപ്പടരുമിളം കാറ്റലയിൽ രതിലാസലയഭാവം ഓ ഹോ മനതാരിലൊരു നോവായ് സുഖമഴ പൊഴിഞ്ഞേ ഓ ഹോ പ്രിയമോടെ മുളംതണ്ടിൽ സ്വരജതികൾ ഉണർന്നേ മഞ്ഞിൻ തൂവൽ വീശിയെത്തും മോഹപ്പക്ഷികൾ ചേക്കേറാനീ നെഞ്ചിന്നുള്ളിൽ കൂടൊരുക്കീടാം...(2) പാതിമലരിതളിൽ പെയ്ത പൂനിലാക്കുളിരോ ദേവഭാവനയിൽ തീർത്ത മോഹശിലയഴകോ...
കരിവളയിൽ കുസൃതിയിടും പുളകാർദ്രവിരലുകളാൽ ഇഷ്ടം പകരുമിളം കവിളിണയിൽ നിറസന്ധ്യാസിന്ദൂരം ഓ ഹോ മിഴിയിണകളിലെ സ്നേഹം പുഴയായൊഴുകി ഓ ഹോ മഴവില്ലൊളിയായ് നാണം മധുവായൊഴുകി തെന്നിപ്പായും തെന്നൽക്കൈയിൽ മിന്നാമിന്നികൾ ഊഞ്ഞാലാടി രാവിൻകൂട്ടിൽ സ്വപ്നം നെയ്യുന്നു... (പാതിമലരിതളിൽ.....)