Naadodikkaatte

2018
Lyrics
Language: English

Naadodikkaatte nee neelalolaraavin kaathil
Enthe chollee pathiye
Naalere thedum oru kunjuthaaraminnee vaanil
Ninnum chaare pozhiye
Parayaathe ariyaamo edanenjile dalamarmaram
Nizhalaakam thanalaakam nin paathayil
(naadodikkaatte ...)

Aanandamaay thudunirappoombaattakal
Kali mozhinjum kanavozhinjum
Varavaay vaasanthavum
Neelunnuvo olithelikannerukal
Irumanasil puthurahasyam
Kurukunna kinnaaramennullil
Thumanju pol oru moham melle moolunna neram
Koode paduvaan nee porumo

Nin chenchundile cheru chirippumottukal
Mozhiyorukkum viralanakkam
Mazhavillu varayunnathennullil
Ravereyaay arikathaay vannu cheraanithenthe
Eniyum vaiki nee aaromale
(naadodikkaatte ....)
Language: Malayalam

നാടോടിക്കാറ്റേ നീ നീലലോലരാവിൻ കാതിൽ
എന്തേ ചൊല്ലീ പതിയേ
നാളേറെ തേടും ഒരു കുഞ്ഞുതാരമിന്നീ വാനിൽ
നിന്നും ചാരെ പൊഴിയേ
പറയാതെ അറിയാമോ ഇടനെഞ്ചിലെ ദലമർമരം
നിഴലാകാം തണലാകാം നിൻ പാതയിൽ
(നാടോടിക്കാറ്റേ ...)

ആനന്ദമായ് തുടുനിറപ്പൂമ്പാറ്റകൾ
കളി മൊഴിഞ്ഞും കനവൊഴിഞ്ഞും
വരവായ് വാസന്തവും
നീളുന്നുവോ ഒളിതെളികണ്ണേറുകൾ
ഇരുമനസ്സിൽ പുതുരഹസ്യം
കുറുകുന്ന കിന്നാരമെന്നുള്ളിൽ
തൂമഞ്ഞു പോൽ ഒരു മോഹം മെല്ലെ മൂളുന്ന നേരം
കൂടെ പാടുവാൻ നീ പോരുമോ

നിൻ ചെഞ്ചുണ്ടിലെ ചെറു ചിരിപ്പൂമൊട്ടുകൾ
മൊഴിയൊരുക്കും വിരലനക്കം
മഴവില്ലു വരയുന്നതെന്നുള്ളിൽ
രാവേറെയായ് അരികത്തായ് വന്നു ചേരാനിതെന്തേ
ഇനിയും വൈകി നീ ആരോമലേ
(നാടോടിക്കാറ്റേ ....)
Movie/Album name: Orayiram Kinakkalaal
Artists