Vaanavaniyil vidarnnu mannil Kaanthi veeshum kiraname nee Ente kudilum thediyoru naal Poonilaavin pudava chaarthi Aa........ Ente kudilum thediyoru naal Poonilaavin pudava chaarthi Anayukille irul neekkuvaan Orungiyirippoo njan varu melle
Raaga nadiyil ramichu neenthum Hamsame nee chiraku neerthi Ente mizhineer maalayaniyaan Premamaakum kovilananayaan Varuvathennen kadha kelkkuvaan Orungiyirippoo njan varu melle
Language: Malayalam
ശിശിരമേ നീ ഇതിലേ വാ ഹൃദയമാകും മരുവിലാകെ കുളിരു പെയ്യാൻ അലഞ്ഞ പൈതൽ നീ വരൂ മെല്ലെ (ശിശിരമേ..)
വാന വനിയിൽ വിടർന്നു മണ്ണിൽ കാന്തി വീശും കിരണമേ നീ (2) എന്റെ കുടിലും തേടിയൊരു നാൾ (2) പൂനിലാവിൻ പുടവ ചാർത്തി ആ..ആ.ആ.ആ.. എന്റെ കുടിലും തേടിയൊരു നാൾ പൂനിലാവിൻ പുടവ ചാർത്തി അണയുകില്ലേ ഇരുൾ നീക്കുവാൻ ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..)
രാഗനദിയിൽ രമിച്ചു നീന്തും ഹംസമേ നീ ചിറകു നീർത്തി(2) എന്റെ മിഴിനീർ മാലയണിയാൻ പ്രേമമാകും കോവിലണയാൻ വരുവതെന്നെൻ കഥ കേൾക്കുവാൻ ഒരുങ്ങിയിരിപ്പൂ ഞാൻ വരൂ മെല്ലേ (ശിശിരമേ..)