Kannaadi nokkum puzha kunjolangal meetti Ninnodaay ennishtam cholleellayo... Nin naanappoovil oru manjin thulli pole Kannaale en moham peytheellayo... Naru vennakkallil kaalam theerkkum sindooracheppe Nin vellithaalithumpil cheraan mannil vannuu njaan Ini neeyen vaanam neeyen lokam neeyen ellaamellaamennum Azhakaay konchum aaromal praave... Vaayo vaayo...chaare vaayo... Chellakkaattum vellapraavum thammil kandille... Avarullinnullam kannil kannaal melle cholleelle... (nee kannil...) (2)
Language: Malayalam
നീ കണ്ണിൽ മിന്നും സ്വപ്നം...ഈ മണ്ണിൽ നീയെൻ സ്വന്തം എൻ ചുണ്ടിൽ നീയെൻ നാദം...ഈ നെഞ്ചിൽ നീയെൻ ശ്വാസം
നീ കണ്ണിൽ മിന്നും സ്വപ്നം...ഈ മണ്ണിൽ നീയെൻ സ്വന്തം എൻ ആശാമേഘം തേടും നീയെൻ നീലാകാശം... (നീ കണ്ണിൽ...) നിൻ മിഴിയെൻ ഏഴാം സ്വർഗ്ഗം...ആ മൊഴിയെൻ കാതിൽ മന്ത്രം നിൻ ചിരിയെന്നുള്ളിൽ നിലവായ് പെയ്യുന്നൂ... ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ... അവരുള്ളിന്നുള്ളം കണ്ണിൽ കണ്ണാൽ മെല്ലെ ചൊല്ലീല്ലേ... ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ... അവരുള്ളിന്നുള്ളം കണ്ണിൽ കണ്ണാൽ മെല്ലെ ചൊല്ലീല്ലേ.....
ജന്മങ്ങൾ മുൻപേ..ഈ കടലും തിരയും പോലെ... നീ എന്നിൽ..ഞാൻ നിന്നിൽ...ചേർന്നീലയോ... എൻ നെഞ്ചിൻ താളം ഇനി നീയാണെന്നെന്നുള്ളം ആരാരും കേൾക്കാതെ ചൊല്ലീലയോ... പല രാവും പകലും നിന്നെ ഓർത്തീ നഗരം ചുറ്റുമ്പോൾ ഞാനറിയാതായീ എന്നെപ്പോലും കനവിൻ തേരേറി അനുരാഗക്കാലം തീരല്ലേ നീ കാണാതെങ്ങും മായല്ലേ എൻ നിഴലായ് ചേരും സഞ്ചാരിക്കാറ്റേ... വായോ വായോ...ചാരേ വായോ... ഏയ് ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ... അവരുള്ളിന്നുള്ളം കണ്ണിൽ കണ്ണാൽ മെല്ലെ ചൊല്ലീല്ലേ...
കണ്ണാടി നോക്കും പുഴ കുഞ്ഞോളങ്ങൾ മീട്ടി നിന്നോടായ് എന്നിഷ്ടം ചൊല്ലീല്ലയോ... നിൻ നാണപ്പൂവിൽ ഒരു മഞ്ഞിൻതുള്ളി പോലെ കണ്ണാളേ എൻ മോഹം പെയ്തീല്ലയോ... നറു വെണ്ണക്കല്ലിൽ കാലം തീർക്കും സിന്ദൂരച്ചെപ്പേ നിൻ വെള്ളിത്താലിത്തുമ്പിൽ ചേരാൻ മണ്ണിൽ വന്നൂ ഞാൻ ഇനി നീയെൻ വാനം നീയെൻ ലോകം നീയെൻ എല്ലാമെല്ലാമെന്നും അഴകായ് കൊഞ്ചും ആരോമൽ പ്രാവേ... വായോ വായോ...ചാരേ വായോ... ചെല്ലക്കാറ്റും വെള്ളപ്രാവും തമ്മിൽ കണ്ടില്ലേ... അവരുള്ളിന്നുള്ളം കണ്ണിൽ കണ്ണാൽ മെല്ലെ ചൊല്ലീല്ലേ... (നീ കണ്ണിൽ...)...(2)