കാലമൊരു ദീപം കൈവെടിഞ്ഞോ മോഹമലരെല്ലാം വീണടിഞ്ഞോ മേഘമാലകള്‍ ഇരുള്‍ മൂടി മാഞ്ഞുവോ ഈ തൃസന്ധ്യയില്‍ കിളി പോയ് മറഞ്ഞുവോ ഇതുവഴി ഇണക്കിളി വീണ്ടും നീ വരില്ലേ (കാലമൊരു ദീപം )
ഏതോ കൂരമ്പാല്‍ വീഴും പൊന്മാനായ് തെങ്ങുമ്പോഴും ചുണ്ടിലെ വിഷാദ ഗീതവുമായ് ആത്മാവും മുറിഞ്ഞേ പോകുമ്പോള്‍ ആപാദം തകര്‍ന്നേ പോകുമ്പോള്‍ ഒരു വാരിളം തൂവലാല്‍ മൃദുവായ് തഴുകാന്‍ പോലും നീ വരില്ലേ (കാലമൊരു ദീപം )
ഏതോ പൊന്‍ തുടിയില്‍ താളം പൊയ്പ്പോയി പാടുമ്പോഴും നെഞ്ചിലെ വിമൂക രാഗവുമായ് ഓളങ്ങള്‍ അകന്നേ പോകുമ്പോള്‍ നീയെന്നെ മറന്നേ പോകുമ്പോള്‍ ഒരു സാഗരം പോലെ ഞാന്‍ കരകളില്‍ അലമുറയോടെ തേടി വന്നു (കാലമൊരു ദീപം)