Pookkaarippenninoru

1997
Lyrics
Language: English

Thaalikettinezhuvarna kottaaram
Kayyethum doore maanathe ambilithinkalum
Aayiram thozhimaarum
Akkareyikkare allikkulangare ponnum thoni
Thunayaay koode panineerkkaattu

Muthe neeyonnaadumpol chempakappoovu
Munnil kandaalorambala praavu
Anuraaga raavu
Azhakinte vrindaavanam
Aa...................
Ennum ninne kaanumbol ullilorikkili pookkum
Naanathil munginjan nilkkum, mindaathirunnaal
Unnillurangilla njan
Ee nilaavil then kinaavaay
Kilukilungane kalichirikkanu paadasaram
Kadhaparayanu thirayazhakulla kaivalakal

Arikil neeyinnillenkil enmanam thengum
Neeyen aathmaavil aananda raagam
Innente janmam anuraagamandaakini
Swapnam pookkum thaazhvaaram dooreyaay
Manjaniyunnu
Kulirettu thullunnu thennal
Pranayaardragaanam paadunnu kanyaavanam
Aalorungi therorungi neelamalayude
Neelamalayude pachilapanthalil naagaswaram
Mangalappennine pookondu moodanu paalamaram
Language: Malayalam

പൂക്കാരിപ്പെണ്ണിനൊരു പൂത്താലി
താലികെട്ടിനേഴുവര്‍ണ്ണക്കൊട്ടാരം
കയ്യെത്തും ദൂരെ മാനത്തെ അമ്പിളിത്തിങ്കളും
ആയിരം തോഴിമാരും
അക്കരെയിക്കരെ അല്ലിക്കുളങ്ങരെ പൊന്നും തോണി
തുണയായ് കൂടെ പനിനീര്‍ക്കാറ്റ്

മുത്തേ നീയൊന്നാടുമ്പോള്‍ ചെമ്പകപ്പൂവ്
മുന്നില്‍ കണ്ടാലൊരമ്പലപ്രാവ്, അനുരാഗരാവ്
അഴകിന്റെ വൃന്ദാവനം
ആ.......
എന്നും നിന്നെ കാണുമ്പോള്‍ ഉള്ളിലൊരിക്കിളി പൂക്കും
നാണത്തില്‍ മുങ്ങിഞാന്‍ നില്‍ക്കും, മിണ്ടാതിരുന്നാല്‍
ഉണ്ണില്ലുറങ്ങില്ല ഞാന്‍
ഈ നിലാവില്‍ തേന്‍ കിനാവായ്
കിലുകിലുങ്ങനെ കളിച്ചിരിക്കണ് പാദസരം
കഥപറയണ് തിരയഴകുള്ള കൈവളകള്‍

അരികില്‍ നീയിന്നില്ലെങ്കില്‍ എന്മനം തേങ്ങും
നീയെന്‍ ആത്മാവില്‍ ആനന്ദരാഗം
ഇന്നെന്റെ ജന്മം അനുരാഗമന്ദാകിനി
സ്വപ്നം പൂക്കും താഴ്വാരം ദൂരെയായ് മഞ്ഞണിയുന്നു
കുളിരേറ്റു തുള്ളുന്നു തെന്നല്‍
പ്രണയാര്‍ദ്രഗാനം പാടുന്നു കന്യാവനം
ആളൊരുങ്ങി... തേരൊരുങ്ങി
നീലമലയുടെ പച്ചിലപ്പന്തലില്‍ പാദസരം
മംഗലപ്പെണ്ണിനെ പൂകൊണ്ടുമൂടണ് പാലമരം
Movie/Album name: Ullaasapoonkaattu
Artists