Porunne

1984
Lyrics
Language: Malayalam

പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
മാനത്തെ അമ്പിളി പോലെ സോഫിയാ
(പോരുന്നേ )
മേലാകെ പൊന്നുണ്ടല്ലോ
കാണാനും മൊഞ്ചുണ്ടല്ലോ
(മേലാകെ )
നാണത്താലെന്തേ പെണ്ണേ
ചുണ്ടത്തിന്നീ പൂത്തിരി
(പോരുന്നേ )

ജന്നത്തില്‍ ഫിര്‍ദൗസേ പൂത്ത പൂ പോലെ
അഴകുള്ള ഹൂറിയല്ലേ പൂ പോല്‍
(ജന്നത്തില്‍ )
മണവാളന്നരികത്തായു് മണിയറമെത്തയില്‍ (2)
പണ്ടേ
നീയിന്നു തന്നെ
കണ്ണേ നീയൊന്നു്
മതില്‍ തുറന്നകത്തൊന്നു് ചെല്ലു്
(പോരുന്നേ )
പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
സുല്‍ത്താന്റെ ബീവിയായു് സോഫിയാ

കോയിക്കോട്ടങ്ങാടീലെ കോയാന്റെ മോളല്ലേ നീ
അയ്യയ്യോ നാണിക്കാതെ പോ പോ
(കോയിക്കാട്ടങ്ങാടീലെ )
ഇരവു് വെളുത്താലും ഒത്തിരിയുറങ്ങല്ലേ (2)
കണ്ണേ നീ മാരനോടൊത്തു്
ഒന്നായിനി നിങ്ങള്‍
വസിക്കുവാന്‍ പടച്ചവന്‍ കനിയട്ടെ
(പോരുന്നേ ) (2)
പോരുന്നേ പോരുന്നേ മണവാട്ടി പോരുന്നേ
സുല്‍ത്താന്റെ ബീവിയായു് സോഫിയാ
Movie/Album name: Paavam Poornima
Artists