Nottam

2017
Lyrics
Language: Malayalam

നോട്ടം ചിലരുടെ നോട്ടം പലരുടെ നോട്ടം പകരും നോട്ടം
പുറകേ പോരും നോട്ടം
വഴിയിൽ പതിയും ക്യാമറ നോട്ടം
ഒളിഞ്ഞു നോട്ടം ചുളിഞ്ഞു നോട്ടം തിരിഞ്ഞു നോട്ടം
ചൂളണ നോട്ടം ചരയണ നോട്ടം
ഉള്ളുതുറന്നു കേറണ നോട്ടം
തുണികൾ കീറി തോലുമുരിച്ചു കൂർത്തൊരു കമ്പിയിൽ കോർക്കണ നോട്ടം (2)
മലയാളി നിന്റെ തന്തയ്ക്കും തള്ളയ്ക്കും പറയട്ടെ ഞാൻ (2)

വളർത്തുദോഷം വീട്ടിൽ കിട്ടിയ ശീലം
നാട്ടിൽ കാട്ടണ കാലം
കാട്ടികൂട്ടണ കോലം
കണ്ടാലറയ്ക്കും കാര്യം
പുറമേ നടിയ്ക്കും മാന്യൻ അകമൊരു കുപ്പത്തൊട്ടി

ആണറിയില്ല പെണ്ണിനെയിനിയും പെണ്ണറിയാമോ പട്ടണ രാത്രി (2)
പണ്ടേ തൊട്ടേ തൊട്ടാൽ കുറ്റം തമ്മിൽ തമ്മിൽ മിണ്ടരുതൊട്ടും (3)

വീട്ടിൽ നാട്ടിൽ ഉസ്കൂളിൽ കുറ്റിയടിച്ചു കെട്ടി വളർത്തി (2)
തെരുതെരെയേറെ തല്ലി വളർത്തി തറയിലും തലയിലും വെയ്ക്കാതെ (3)
മലയാളി നിന്റെ തന്തയ്ക്കും തള്ളയ്ക്കും പറയട്ടെ ഞാൻ (2)
Movie/Album name: Sarvopari Paalaakkaaran
Artists