Oru nalum kelkkatha sangeetham Innoru nalum kanatha swapnangal Ponila mozhikalayai rathri than kavithayai Padunnu padunnu ponthinkal
Saradenthu padi nale nalla nale omale Samaganam othi santhwanagal pole omale Sneha sharike engu nin mugham Swapna doothike ini ennu kanumo Nale ee lokamen kaikalil
Oru mathra kanuvan vannathanu njan Vili onnu kelkkuvan ninnathanu njan Thengu men thennale neeyurangiyo Tharilam thirikale kenurangiyo Ee shyama ravu nale pulari yayi varum Nale ee chillakal poovidum (saradenthu)
Maya maralamayi nee varu priye Chethoharangiyayi devi nee varu Nale nin arikilen kunjunarnnidum Kunjilam mozhikalil then churannidum Nam kanda pon kinakkal kulirumayi varum Nale ee loka men kaikalil (saradenthu)
Language: Malayalam
ഒരു നാളും കേൾക്കാത്ത സംഗീതം ഇന്നൊരു നാളും കാണാത്ത സ്വപ്നങ്ങൾ പൂനിലാമൊഴികളായ് രാത്രിതൻ കവിതയായ് പാടുന്നു പാടുന്നു പൂന്തിങ്കൾ ആ..ആ.ആ പാടുന്നു പാടുന്നു പൂന്തിങ്കൾ
ശാരദേന്ദു പാടി നാളെ നല്ലനാളെ ഓമലേ സാമഗാനമോതി സാന്ത്വനങ്ങൾപോലെ ഓമലേ സ്നേഹശാരികേ എങ്ങു നിൻ മുഖം സ്വപ്നദൂതികേ ഇനി എന്നു കാണുമോ നാളെയീ ലോകമെൻ കൈകളിൽ (ശാരദേന്ദു...)
ഒരു മാത്ര കാണുവാൻ വന്നതാണു ഞാൻ വിളി ഒന്നു കേൾക്കുവാൻ നിന്നതാണു ഞാൻ തേങ്ങുമെൻ തെന്നലേ നീയുറങ്ങിയോ താരിളം തിരികളേ കേണുറങ്ങിയോ ഈ ശ്യാമരാവു നാളെ പുലരിയായ് വരും നാളെ ഈ ചില്ലകൾ പൂവിടും (ശാരദേന്ദു...)
മായാമരാളമായി നീ വരൂ പ്രിയേ ചേതോഹരാംഗിയായ് ദേവീ നീ വരൂ നാളെ നിൻ അരികിലെൻ കുഞ്ഞുണർന്നിടും കുഞ്ഞിളം മൊഴികളിൽ തേൻ ചുരന്നിടും നാം കണ്ട പൊൻ കിനാക്കൾ കുളിരുമായ് വരും നാളെ ഈ ലോകമെൻ കൈകളിൽ (ശാരദേന്ദു...)