SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kanni vettakkorungi nilkkum 1981
Kannivettaykkorungi nilkkum manmadhanaanu njan Sundarimaarude karalinullil sammathanaanu njan Sindoora poonkavilil sringaara punchiriyil Swarllokam kaanaanethiya kaliyuga kannan njan Arayannappida nada kondoru penkodi vannallo Ariyaathennullil pranayakavithayunarnnallo Anuraaga poonkuyile aananda ponmayile Minnoli veeshum ninnude mizhiyil Neelakkadalo karimeeno? Kaalidaasan kandaalivaloru kaavyamaanallo Kaamadevan kanninivaloru nandanamaanallo Poonthennal thaaraattum kaarkoonthal chaanchaadum Ponnoli minnum ninnude meniyil Onnu thalodaan sammathamo? കന്നിവേട്ടയ്ക്കൊരുങ്ങി നിൽക്കും മന്മഥനാണു ഞാൻ സുന്ദരിമാരുടെ കരളിനുള്ളിൽ സമ്മതനാണു ഞാൻ സിന്ദൂര പൂങ്കവിളിൽ ശൃംഗാര പുഞ്ചിരിയിൽ സ്വർലോകം കാണാനെത്തിയ കലിയുഗ കണ്ണൻ ഞാൻ (കന്നിവേട്ട...) അരയന്നപ്പിടനട കൊണ്ടൊരു പെൺകൊടി വന്നല്ലോ അറിയാതെന്നുള്ളിൽ പ്രണയകവിതയുണർന്നല്ലോ അനുരാഗ പൂങ്കുയിലേ ആനന്ദപൊന്മയിലേ മിന്നൊളി വീശും നിന്നുടെ മിഴിയിൽ നീലക്കടലോ കരിമീനോ (കന്നിവേട്ട...) കാളിദാസൻ കണ്ടാലിവളൊരു കാവ്യമാണല്ലോ കാമദേവൻ കണ്ണിനിവളൊരു നന്ദനമാണല്ലോ പൂന്തെന്നൽ താരാട്ടും കാർകൂന്തൽ ചാഞ്ചാടും പൊന്നൊളി മിന്നും നിന്നുടെ മേനിയിൽ ഒന്നു തലോടാൻ സമ്മതമോ (കന്നിവേട്ട...)
Movie/Album name: Kaahalam
Artists