Pandathe naattinpuram

2005
Lyrics
Language: Malayalam

പണ്ടത്തെ നാട്ടിന്‍പുറം ഓര്‍മ്മുണ്ടോ തത്തമ്മേ തത്തമ്മേ
പാട്ടിലെ പഴമൊഴി ഓര്‍മ്മുണ്ടോ മുത്തമ്മേ മുത്തമ്മേ
അമ്മ വച്ച ചോറും നല്ലവിയല്‍ കൂട്ടും
അമ്പലത്തില്‍ പോക്കും ആനച്ചന്തം നോക്കും
ഓര്‍മ്മിക്കാന്‍....
പറന്നു വാ തത്തേ പാല്‍നിലാവത്തെ പവിഴപ്പൂ മുത്തേ...
(പണ്ടത്തെ നാട്ടിന്‍പുറം)

പൊന്മുടിപ്പുഴയില്‍ നീന്തി പൂക്കളില്‍ ഊഞ്ഞാലാടി
പൊട്ടുതൊട്ടു വരുന്നേ മണിപ്പട്ടുടുത്തൊരോണം (പൊന്മുടിപ്പുഴയില്‍)
പൂങ്കോടിപ്പാവോടെ വാ....
പൂങ്കോടിപ്പാവോടെ വാ പകല്‍ത്തുമ്പീ നീ ചെലോടെ വാ
രാത്തോണി തുമ്പേറി വാ ഈ പാടത്തെ നല്ലോല മേല്‍
കോലം എഴുതിയോ കിളി മഞ്ഞള്‍ പൂശിയോ
നല്ല മദ്ദളങ്ങള്‍ പാണത്തുടി ചെണ്ടമേളം താളത്തോറ്റം
കാറ്റിന്റെ കരകയാട്ടം
(പണ്ടത്തെ നാട്ടിന്‍പുറം)

അമ്പലച്ചുമരില്‍ തീര്‍ക്കും പച്ചിലച്ചിത്രം എല്ലാം
നമ്മളോടു പറഞ്ഞു എന്നും നല്ല നല്ല കഥകള്‍
ഈ.. (അമ്പലച്ചുമരില്‍)
ഈ ദേവശില്‍പ്പങ്ങളേ.....
ഈ ദേവശില്‍പ്പങ്ങളേ നിങ്ങള്‍ കൊത്തുന്ന കൈ ആരുടെ ?
കാലത്തിന്‍ പിന്‍പേ നീ പോയ്‌ അവരാരെന്നു കണ്ടേ വരൂ...
നേരം പുലരവേ ഒരു നേരിന്‍ പൊരുളുമായ്
നിന്റെ കൊക്കും കൊത്തി മുട്ടും കുത്തി
ചീട്ടെടുത്ത് ചിത്തിരത്തില്‍ ചീരാമ കഥയാടിടാം
Movie/Album name: Ponmudippuzhayorathu
Artists