Manchaadikkunnil

2014
Lyrics
Language: English

Manjadikkunnil ullasakkattil
Oonjaalaadi ponnin vasantham
Kannadiyaattil chittolakkaiyyil
Thalam thulli kanniyodangal
Chembav paadathe vaytharikal
Madathayettettu paadeedumpol
Thane moolum pazhmulam thandum
Koode cherum thaappu thalangal
Manjadikkunnil ullasakkattil
Oonjaalaadi ponnin vasantham

Thaliraniyumee cholamram oru sneha niravaay
Kathirulayumee chettuvayal oru deva varamaay
Panimazha nanaum poovithalukalil adyakiranam
Arunima choriyum neramoru ilamkattumarike
Neele pookkum poovaakayum
Thiri neettum mampoo chethoharam
Aaro paadum mannin sangeetham
Thane thane thitheyy thaanaane

Manjadikkunnil ullasakkattil
Oonjaalaadi ponnin vasantham
Kannadiyaattil chittolakkaiyyil
Thalam thulli kanniyodangal
Chembav paadathe vaytharikal
Madathayettettu paadeedumpol
Thane moolum pazhmulam thandum
Koode cherum thaappu thalangal
Thane thane thitheyy thaanaane
Language: Malayalam

മഞ്ചാടിക്കുന്നില്‍ ഉല്ലാസക്കാറ്റില്‍
ഊഞ്ഞാലാടി പൊന്നിന്‍ വാസന്തം
കണ്ണാടിയാറ്റില്‍ ചിറ്റോളക്കൈയ്യില്‍
താളം തുള്ളി കന്നിയോടങ്ങള്‍
ചെമ്പാവ്‌ പാടത്തെ വായ്ത്താരികള്‍
മാടത്തയേറ്റേറ്റ് പാടീടുമ്പോള്‍
താനെ മൂളും പാഴ്മുളം തണ്ടും
കൂടെ ചേരും തപ്പു താളങ്ങള്‍
മഞ്ചാടിക്കുന്നില്‍ ഉല്ലാസക്കാറ്റില്‍
ഊഞ്ഞാലാടി പൊന്നിന്‍ വാസന്തം

തളിരണിയുമീ ചോലമരം ഒരു സ്നേഹനിറവായ്
കതിരുലയുമീ ചേറ്റുവയല്‍ ഒരു ദേവവരമായ്‌
പനിമഴ നനയും പൂവിതളുകളില്‍ ആദ്യകിരണം
അരുണിമ ചൊരിയും നേരമൊരു ഇളംകാറ്റുമരികെ
നീളെ പൂക്കും പൂവാകയും
തിരി നീട്ടും മാമ്പൂ ചേതോഹരം
ആരോ പാടും മണ്ണിന്‍ സംഗീതം
താനേ താനെ തിത്തെയ് താനാനെ

മഞ്ചാടിക്കുന്നില്‍ ഉല്ലാസക്കാറ്റില്‍
ഊഞ്ഞാലാടി പൊന്നിന്‍ വാസന്തം
കണ്ണാടിയാറ്റില്‍ ചിറ്റോളക്കൈയ്യില്‍
താളം തുള്ളി കന്നിയോടങ്ങള്‍
ചെമ്പാവ്‌ പാടത്തെ വായ്ത്താരികള്‍
മാടത്തയേറ്റേറ്റ് പാടീടുമ്പോള്‍
താനെ മൂളും പാഴ്മുളം തണ്ടും
കൂടെ ചേരും തപ്പു താളങ്ങള്‍
താനേ താനെ തിത്തെയ് താനാനെ
Movie/Album name: Nagaravaaridhi Naduvil Njaan
Artists