ഈറൻ കാറ്റിൻ പൊൻവീണയിൽ രാവിൻ കൈകൾ മീട്ടുന്നൊരാ നോവിൻ ഗാനം കേൾക്കാതെയായ് വിരഹം അലിയും നിമിഷമായ് ഇന്നെൻ വഴികളിൽ പ്രണയമധുരം ഒഴുകുമോ എന്നെ പുണരൂ നീ സിരകളുണരും ലഹരിയായ് നീ
നീറുന്നുണ്ടെൻനെഞ്ചിൽ കനലുകൾ നോവുന്നുണ്ടെന്നുള്ളിൽ മുറിവുകൾ കാണുന്നുണ്ടോ ഓരോരോ നിമിഷവും തീ ആളും പോലേതോ കനവുകൾ
മിന്നൽ പിണറുകൾ വിണ്ണിൽ വിടരവെ എന്നിൽ പൊഴിയുമോ നീയാകും സ്നേഹത്തിൻ കണികകൾ ഇന്നെൻ വനികളിൽ പ്രണയ ശലഭമണയുമോ എന്നിൽ അലിയൂ നീ മദനഭരിത നിമിഷമായ് നീ