Mizhiyilaaraanu

2022
Lyrics
Language: Malayalam

മിഴിയിലാരാണു മായക്കാഴ്ചകളാലേ
നിറമേഴു ചാലിച്ചു ചായം പൂശിയ പോലേ
ചെവിയിലാമോദ ഗാനം മൂളിയതാരോ
അനുരാഗരാഗങ്ങൾ പാടും പ്രാവുകളാണോ
തേനൂറി വാഴപ്പൂവിൽ നുകരാനായെന്നാലും
തീരാതെ മോഹം മൂടും നിറമായ് ശ്രുതിയായ്
ആഴങ്ങൾ കാണാ പ്രണയക്കടലായ് നാമെന്നാളും
തീരാതെ തീരത്തേറും തിരയോ നുരയോ
മിഴിയിലാരാണു മായക്കാഴ്ചകളാലേ
നിറമേഴു ചാലിച്ചു ചായം പൂശിയ പോലേ
ചെവിയിലാമോദ ഗാനം മൂളിയതാരോ
അനുരാഗരാഗങ്ങൾ പാടും പ്രാവുകളാണോ

ദൂരേ മഴ മായും കിനാവായ് തെളിവാനം
ചാരേ തെളിനീരായ് ഒഴുകീടാൻ സഖി നീയും
ഇതളിടുമാശ താഴംപൂ പോലെ വാസനാരാമമാകാം
കിളിമൊഴി തൂവുമീണം ഏകാന്ത രാവിലാശ്വാസമായ്
ഇരുളിലെ രാഗനാളങ്ങൾ പോലെ മാറി മാറോടു ചേരാൻ
പുലരിയെ നൂറു വാർത്തിങ്കൾ പോലെ നാളെ നേടീടുവാൻ
ജീവനിൽ പടരുക നീയൊരാൾ
കാവലായ് ഉണരുക നീയൊരാൾ
പിരിയാതെൻ കൂടെ കാലം പോകാതെ
മോഹം തീരാതെ
മിഴിയിലാരാണു മായക്കാഴ്ചകളാലേ
നിറമേഴു ചാലിച്ചു ചായം പൂശിയ പോലേ

നീയായ് തുണ പോരൂ നിലാവായ് വഴിനീളെ
ഞാനാം തണൽ തേടും ഇളമാൻ പോൽ സുഖമോടെ
അരുമയിലാദ്യനാളിൻ മാധുര്യമാത്മഹർഷങ്ങളേകാം
അണയുക തോഴി നീയെന്നാരോമലാണു വർഷങ്ങളായ്
കനവിലെ മൂകരാഗം തീരാതെ നാദ കല്ലോലമാകാൻ
കുളിരലയേഴു തീരം പോരാതെ നോവിലാനന്ദമായ്
പ്രാണനിൽ തുടരുക നീയൊരാൾ
തൂവലായ് പൊതിയുക നീയൊരാൾ
അകലാതെൻ ചാരെ സ്നേഹം പോരാതെ
ദാഹം ചോരാതെ

മിഴിയിലാരാണു മായക്കാഴ്ചകളാലേ
നിറമേഴു ചാലിച്ചു ചായം പൂശിയ പോലേ
തേനൂറി വാഴപ്പൂവിൽ നുകരാനായെന്നാലും
തീരാതെ മോഹം മൂടും നിറമായ് ശ്രുതിയായ്
ആഴങ്ങൾ കാണാ പ്രണയ കടലായ് നാമെന്നാളും
തീരാതെ തീരത്തേറും തിരയോ നുരയോ
മിഴിയിലാരാണു മായക്കാഴ്ചകളാലേ
നിറമേഴു ചാലിച്ചു ചായം പൂശിയ പോലേ
ചെവിയിലാമോദ ഗാനം മൂളിയതാരോ
അനുരാഗ രാഗങ്ങൾ പാടും പ്രാവുകളാണോ
Movie/Album name: Tha Thavalayude Tha
Artists