Thengila neerin kan thurannu Thullidum neero nin madhuram.. Chempanineerin mullidayum Chumbanamo nin nombaramaay.. Oro nilaavil oro sugandham Choodunnuvo vanamullakale Kunu kunthalamazhiyumathil Karalaalana latha padarum.. Aruthiniyum piriyaanoru naalum.. (kaathirunnu...)
Language: Malayalam
കാത്തിരുന്നു ഞാൻ കാത്തിരുന്നു ഞാൻ നിൻ പദതാളം കാത്തിരുന്നൂ നോക്കി നിന്നൂ ഞാൻ നോക്കി നിന്നൂ ഞാൻ നിൻ മിഴിനാളം നോക്കി നിന്നൂ കാറ്റണയും രാച്ചില്ലകളിൽ നിൻ മദ ഗന്ധം പൂത്തുലഞ്ഞൂ (കാത്തിരുന്നൂ..)
കാറ്റിന്റെ കൈകൾ കണ്ണു പൊത്തിയെൻ ജാലകവാതിൽ ചാരി നിന്നൂ മഞ്ഞണി രാവിൽ വേർപ്പണിഞ്ഞൂ ഞാൻ ആലില പോലെയാടി നിന്നൂ മഞ്ജീരമെന്തേ മിണ്ടാതെ നിന്നൂ പൊന്നരഞ്ഞാണമുലഞ്ഞേ ഹോയ് തിരമാലകൾ പോലെയിനി പിണയാതുടലാളുകയോ അറിവൂ നീ പറയാത്ത സ്വകാര്യം (കാത്തിരുന്നൂ..)
തെങ്ങിള നീരിൻ കൺ തുരന്നു തുള്ളിടും നീരോ നിൻ മധുരം ചെമ്പനിനീരിൻ മുള്ളിടയും ചുംബനമോ നിൻ നൊമ്പരമോ ഓരോ നിലാവിൽ ഓരോ സുഗന്ധം ചൂടുന്നുവോ വനമുല്ലകളേ കുനുകുന്തളമഴിയുമതിൽ കരലാളന ലത പടരും അരുതിനിയും പിരിയാനൊരു നാളും (കാത്തിരുന്നൂ..)