Kaayalkkuruvikal

2009
Lyrics
Language: English

Kaayalkkuruvikal moolunnundoru
Kalakala madhu geetham...ilaveyilinu minnaaram
Oonjaalaadana olenjaalikalaakaam ee neram...
Hridayam swarggam...ennennum sukha saandram...
Olam thazhukiya theeram paadana
Mangala sangeetham...
Ithu pulakitha sangeetham....
Kaathiloreenam chollana
Kaanaakkaattinunde aamodam
Hridayam swarggam.....
Ennennum sukha saandram...

Kalichiriyode kuliralapole karalil padarenam
Pularikalennum puthumakalode
Pathivaay vidarenam
Iniyere janmam ee madithattil
Nanmakal nukaraan bhaagyamaakenam....
Chenkadali neeraay sneham nenchil
Payye payye peyyenam....
Allimukile kunju mukile melleyini
Panineer thoovenam...
Mulla malare chella malare
Ulliloru kanavaay viriyenam...
Nalladinamee njangal othu chiri thookaanaay
Sukritham nirayenam....

Aa...aa...
Nalla kudumbam nanmakalode
Neenaal vaazhenam
Mullakal pole punchiri thooki
Nammal viriyenam
Maalaakhamaare saayoojyamode
Kaalangalolam koottinu venam....
Kaattu kali chollumpole kaathil
Kaanaakkinnaaram venam....
Amma manasse ponnu manasse
Ennumoru thaaraattaakenam..
Kunju kanavil nalla kanavil
Mezhukupol ennum theliyenam
Varnna mani meghangal pole ini maanathu
Ozhukaam ee neram....

Kaayalkkuruvikal moolunnundoru
Kalakala madhu geetham...
Ilaveyilinu minnaaram
Oonjaalaadana olenjaalikalaakaam ee neram...
Hridayam swarggam.....
Ennennum sukha saandram...
Language: Malayalam

കായല്‍ക്കുരുവികള്‍ മൂളുന്നുണ്ടൊരു
കളകള മധുഗീതം...ഇളവെയിലിനു മിന്നാരം
ഊഞ്ഞാലാടണ ഓലേഞ്ഞാ‍ലികളാകാമീ നേരം...
ഹൃദയം സ്വര്‍ഗ്ഗം...എന്നെന്നും സുഖസാന്ദ്രം...
ഓളം തഴുകിയ തീരം പാടണ മംഗള സംഗീതം...
ഇതു പുളകിത സംഗീതം....
കാതിലൊരീണം ചൊല്ലണ
കാണാക്കാറ്റിനുണ്ടേ ആമോദം
ഹൃദയം സ്വര്‍ഗ്ഗം...എന്നെന്നും സുഖസാന്ദ്രം...

കളിചിരിയോടെ കുളിരലപോലെ കരളില്‍ പടരേണം
പുലരികളെന്നും പുതുമകളോടെ പതിവായ്‌ വിടരേണം
ഇനിയേറെ ജന്മം ഈ മടിത്തട്ടില്‍
നന്മകള്‍ നുകരാന്‍ ഭാഗ്യമാകേണം....
ചെങ്കദളിനീരായ് സ്നേഹം നെഞ്ചില്‍
പയ്യെപ്പയ്യെ പെയ്യേണം....
അല്ലിമുകിലേ കുഞ്ഞുമുകിലേ മെല്ലെയിനി
പനിനീര്‍ തൂവേണം...
മുല്ലമലരേ ചെല്ലമലരേ
ഉള്ളിലൊരു കനവായ് വിരിയേണം...
നല്ലദിനമീ ഞങ്ങള്‍ ഒത്തു ചിരിതൂകാനായ്
സുകൃതം നിറയേണം....

ആ...ആ...
നല്ല കുടുംബം നന്മകളോടെ നീണാള്‍ വാഴേണം
മുല്ലകള്‍പോലെ പുഞ്ചിരി തൂകി നമ്മള്‍ വിരിയേണം
മാലാഖമാരേ സായൂജ്യമോടെ
കാലങ്ങളോളം കൂട്ടിനു വേണം....
കാറ്റു കളി ചൊല്ലുംപോലെ കാതില്‍
കാണാക്കിന്നാരം വേണം....
അമ്മമനസ്സേ പൊന്നു മനസ്സേ
എന്നുമൊരു താരാട്ടാകേണം..
കുഞ്ഞുകനവില്‍ നല്ലകനവില്‍
മെഴുകുപോല്‍ എന്നും തെളിയേണം
വര്‍ണ്ണമണിമേഘങ്ങള്‍ പോലെ ഇനി മാനത്തു്
ഒഴുകാം ഈ നേരം....

കായല്‍ക്കുരുവികള്‍ മൂളുന്നുണ്ടൊരു
കളകള മധുഗീതം...ഇളവെയിലിനു മിന്നാരം
ഊഞ്ഞാലാടണ ഓലേഞ്ഞാ‍ലികളാകാമീ നേരം...
ഹൃദയം സ്വര്‍ഗ്ഗം.....
എന്നെന്നും സുഖസാന്ദ്രം......
Movie/Album name: Perumaal
Artists