Pullipasuvinte Kunje

1976
Lyrics
Language: English

Pullippashuvinte kunje
Poovaalippashuvinte kunje
Nandinippashu petta sundariyo nee
Nandakumaarante kanmaniyo
Pullippashuvinte kunje
Poovaalippashuvinte kunje

Kochu karumbikku kazhuthil mani
Pichalacheruvathil kanjivellam
Urangaan vaikkol poometha
Thinnuvaan pacha pattilampul
Pullippashuvinte kunje
Poovaalippashuvinte kunje

Thaalikkurutholakkoottinullil
Thaane nee kidannurangumbol
Thazhuki thaaloliykkaan njaanundu
Thaaraattu paaduvaan njaanundu
Pullippashuvinte kunje
Poovaalippashuvinte kunje

Ammayillaathoru ponnumanee
Nammalee randumorupole
Njaanallo ninte valarthamma
Neeyallo ente valarthuputhri
(pullippashuvinte....)
Language: Malayalam

പുള്ളിപ്പശുവിന്റെ കുഞ്ഞേ
പൂവാലിപ്പശുവിന്റെ കുഞ്ഞേ
നന്ദിനിപ്പശു പെറ്റ സുന്ദരിയോ
നീ നന്ദകുമാരന്റെ കണ്മണിയോ
(പുള്ളിപ്പശുവിന്റെ...)

കൊച്ചു കറുമ്പിക്ക് കഴുത്തിൽ മണീ
പിച്ചളച്ചെരുവത്തിൽ കഞ്ഞിവെള്ളം (2)
ഉറങ്ങാൻ വൈക്കോൽ പൂമെത്ത
തിന്നുവാൻ പച്ച പട്ടിളം പുൽ
(പുള്ളിപ്പശുവിന്റെ...)

താലിക്കുരുത്തോലക്കൂട്ടിനുള്ളിൽ
താനീ നീ കിടന്നുറങ്ങുമ്പോൾ (2)
തഴുകിത്താലോലിക്കാൻ ഞാനുണ്ട്
താരാട്ടു പാടുവാൻ ഞാനുണ്ട് (2)
(പുള്ളിപ്പശുവിന്റെ...)

അമ്മയില്ലാത്തൊരു പൊന്നു മണി
നമ്മളീ രണ്ടുമൊരു പോലെ (2)
ഞാനല്ലോ നിന്റെ വളർത്തമ്മ
നീയല്ലോ എന്റെ വളർത്തുപുത്രീ (2)
(പുള്ളിപ്പശുവിന്റെ...)
Movie/Album name: Chottaanikkara Amma
Artists