Manushyaputhranmaare

1976
Lyrics
Language: English

Manushyaputhranmaare nammal janichathatimakalaakaano...
Manushyaputhranmaare nammal janichathatimakalaakaano
Iravum pakalum kanneerchoriyum theruvumrugangalaakaano...
Theruvumrugangalaakaano...

Piranna naatevite nammal valarnna veetevite
Ajnaathanaatakamariyaathaatunna karuthaveshangale...
Karuthaveshangale.....
Daivam.... shapicha roopangale....

Manushyaputhranmaare nammal janichathatimakalaakaano
Iravum pakalum kanneerchoriyum theruvumrugangalaavaano
Theruvumrugangalaavaano...

Velichaminiyevite namme ayachathaarivite
Azhukkuchaalilariyaathozhukunna manushyamanassukale
Manushyamanassukale.... ningal... uyarthezhunnelkkoo

Manushyaputhranmaare nammal janichathatimakalaakaano
Iravum pakalum kanneerchoriyum theruvumrugangalaavaano
Theruvumrugangalaakaano...
Manushyaputhranmaare nammal janichathatimakalaakaano.....
Language: Malayalam

മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ...
മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ
ഇരവും പകലും കണ്ണീർച്ചൊരിയും തെരുവുമൃഗങ്ങളാകാനോ...
തെരുവുമൃഗങ്ങളാകാനോ....

പിറന്ന നാടെവിടെ നമ്മൾ വളർന്ന വീടെവിടെ
അജ്ഞാതനാടകമറിയാതാടുന്ന കറുത്തവേഷങ്ങളേ...
കറുത്തവേഷങ്ങളേ.....
ദൈവം.... ശപിച്ച രൂപങ്ങളേ....

മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ...
ഇരവും പകലും കണ്ണീർച്ചൊരിയും തെരുവുമൃഗങ്ങളാകാനോ...
തെരുവുമൃഗങ്ങളാകാനോ....

വെളിച്ചമിനിയെവിടെ നമ്മേ അയച്ചതാരിവിടെ
അഴുക്കുചാലിലറിയാതൊഴുകുന്ന മനുഷ്യമനസ്സുകളേ...
മനുഷ്യമനസ്സുകളേ... നിങ്ങൾ... ഉയർത്തെഴുന്നേൽക്കൂ...

മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ...
ഇരവും പകലും കണ്ണീർച്ചൊരിയും തെരുവുമൃഗങ്ങളാകാനോ...
തെരുവുമൃഗങ്ങളാകാനോ....
മനുഷ്യപുത്രന്മാരേ നമ്മൾ ജനിച്ചതടിമകളാകാനോ.....
Movie/Album name: Pick Pocket
Artists