പാടാൻ നിനക്കൊരു പാട്ടു തന്നെങ്കിലും പാടാത്തതെന്തു നീ സന്ധ്യേ കുടമുല്ലയായ് ഞാൻ പൂത്തു നിന്നെങ്കിലും അറിയാത്തതെന്തു നീ കാറ്റേ ഒരു വാക്കിൽ ആഗ്രഹമെഴുതാൻ ഒരു നോക്കിലലിയാതലിയാൻ വീണ്ടും പാടൂ പവിഴാധര സന്ധ്യേ (പാടാൻ...)
എന്തോ പറഞ്ഞീടാനായ് ബാക്കിയുണ്ടെങ്കിലും ഞാൻ പറയേണ്ടതെന്തോ മറന്നു പോയ് ഉള്ളിന്റെ ഉള്ളിലുള്ള പൊന്നിൻ കിനാക്കളെല്ലാം കൺ ചിമ്മി ഇന്നോ മയങ്ങിപ്പോയി കഥയിൽ രണ്ടരയന്നങ്ങൾ തുഴയുമ്പോൾ തിരയകലങ്ങൾ അറിയാതെ ഇനി അറിയാതെ ഒന്നു തഴുകാത്തതെന്തു നീ കാറ്റേ (പാടാൻ...)
പ്രണയിച്ച നാൾ മുതൽ മുതൽക്കീ തളിരിന്റെ മോഹമെല്ലാം നിറമുള്ള പൂക്കളായ് കാറ്റലഞ്ഞു ഇതളിട്ട നാൾ മുതൽക്കീ നൊമ്പരപ്പൂവിനുള്ളിൽ നോവുള്ള ദാഹമൊന്നു കാത്തിരുന്നു കഥയുള്ള രണ്ടു കുയിൽക്കിളികൾ ഒരു പാട്ടെങ്കിലുമിരു താളം അറിയാതെ അവരറിയാതെ ശ്രുതി പകരാത്തതെന്തു നീ കാറ്റേ (പാടാൻ..)