നീയോ പുഴ പോലെയെൻ കനവിന്റെ മേടാകെ കളി ചൊല്ലിയില്ലേ ഇന്നലെ നീയോ മഴമേഘമായ് മനസ്സിന്റെ വിണ്ണാകെ മഴ തൂകിയില്ലേ എന്നുമേ രിംജിം ശീലോടെ മഴയുടെ വിരലുകളരുളിയ കുളിരല സിരകളിൽ എഴുതിയ കളമൊഴിയേ പുഴയുടെ നുരമണി കിലുകിലെ ചിതറിയ ചിരിയുടെ അഴകിലെ ഇണമുകിലേ മധുരിതമൊരു സുഖലഹരിയിലൊഴുകി വരൂ (നീയോ പുഴ പോലെയെൻ....)
കൗമാര സ്വപ്നം മേയും കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കും തുമ്പി നീ കാതോരമെന്നും മെല്ലെ കാവ്യം മൂളും പാലാഴിയാകും വാണി നീ നീയെന്നോ ഞാനെന്നൊരാ തോന്നൽ ഇല്ലാതെ നാമൊന്നു ചേരുന്നൊരീ നേരം കൊഞ്ചീടും ഒരു മഴ നനയണ പുഴയുടെ കൊതിയരികെ (നീയോ പുഴ പോലെയെൻ....)
ചെമ്മാന നാടിൻ സ്നേഹപ്പൂരം കൂടാൻ പോവുന്ന തൂവല്പ്പക്ഷി നീ നക്ഷത്രതീരം കാണാൻ മോഹം താനേ പേറുന്നൊരോമൽമൈന നീ നോവുന്ന പൊള്ളുന്ന തീമിന്നൽ ഇല്ലാതെ ആശിച്ചതെല്ലാമേ പെയ്യുന്ന കോളോടെ കണിമഴ ചൊരിയണ മണിമുകിലവനരികേ (നീയോ പുഴ പോലെയെൻ....)