Vaarthinkal maalikayil Vaidoorya yaaminiyil Minnunnuvo nin mukham Kaattinte chundilezhum Paattinte pallaviyil Kelkkunnuvo nin swaram Oru ven chirakil panineermukilaay Pozhiyaamazha than pavizham nirayaan Oru vaanambaadikkilimakalaay njaan Koode ponnotte (kannil)
Aalola neelimayil Aananda chandrikayil Raagaardramaay nin manam Maanathe manchimizhil Saayaahnna kunkumamaay Maayunnuvo nee swayam Oru ponveyilil mazhavilkkasavaay Ozhukum puzhathan ala nee njoriyaan Oru maayakkaattin maniviralaay njaan Ninne thothotte (kannil)
Language: Malayalam
കണ്ണില്‍ കാശിത്തുമ്പകള്‍ കവിളില്‍ കാവല്‍ത്തുമ്പികള്‍ മഞ്ഞിലുലാവും സന്ധ്യയില്‍ മധുവസന്തം നീ (കണ്ണില്‍)
വാര്‍തിങ്കള്‍ മാളികയില്‍ വൈഡൂര്യയാമിനിയില്‍ മിന്നുന്നുവോ നിന്‍ മുഖം കാറ്റിന്‍റെ ചുണ്ടിലെഴും പാട്ടിന്‍റെ പല്ലവിയില്‍ കേള്‍ക്കുന്നുവോ നിന്‍ സ്വരം ഒരു വെണ്‍ചിറകില്‍ പനിനീര്‍മുകിലായ് പൊഴിയാമഴതന്‍ പവിഴം നിറയാന്‍ ഒരു വാനമ്പാടിക്കിളിമകളായ് ഞാന്‍ കൂടെ പോന്നോട്ടേ (കണ്ണില്‍)
ആലോല നീലിമയില്‍ ആനന്ദചന്ദ്രികയില്‍ രാഗാര്‍ദ്രമായ് നിന്‍ മനം മാനത്തെ മണ്‍ചിമിഴില്‍ സായാഹ്ന കുങ്കുമമായ് മായുന്നുവോ നീ സ്വയം ഒരു പൊന്‍വെയിലിന്‍ മഴവില്‍ക്കസവായ് ഒഴുകും പുഴതന്‍ അല നീ ഞൊറിയാന്‍ ഒരു മായക്കാറ്റിന്‍ മണിവിരലായ് ഞാന്‍ നിന്നെ തൊട്ടോട്ടേ (കണ്ണില്‍)