കസ്തൂരിക്കുറി തൊട്ടു കസവുമുണ്ടുടുത്തിട്ടു് കണിദീപം കൊളുത്തുന്ന പൊന്‍ പുലരി സല്ലാപക്കിളികള്‍ക്കു പാലൂട്ടും നിന്‍ മുന്നില്‍ ജന്മങ്ങള്‍ തളിര്‍ക്കുന്നതൊന്നു പോലെ വാത്സല്യത്തേന്‍കുടം നിറയുന്ന പുഴയുടെ പാട്ടും നീയല്ലേ കൈ ചേര്‍ത്തു നീയൊരു മണിമുത്തം നല്‍കുമ്പോള്‍ കണ്ണില്‍ സ്നേഹം കടലു പോലെ
കസ്തൂരിക്കുറി തൊട്ടു കസവുമുണ്ടുടുത്തിട്ടു് കണിദീപം കൊളുത്തുന്ന പൊന്‍ പുലരി
ഒന്നിന്‍മേലൊന്നായ് മാമഴച്ചിറകിലെ മണിമയില്‍പ്പീലികള്‍ അരികില്‍ അരികില്‍ വെച്ചു അല്ലിപ്പൂങ്കാറ്റിന്‍ ചുംബനക്കുളിരു ഞാന്‍ അനുജനു നല്‍കാന്‍ കരുതി വെച്ചു സ്വര്‍ണ്ണച്ചരടിലരഞ്ഞാണം ഇനി സ്വപ്നം കൊണ്ടു തുലാഭാരം കന്നിവിളക്കിനു ചോറൂണ് എന്‍ കണ്ണല്ലേ നീ ഒരു ജീവിനില്‍ ഇരുമെയ്യുകള്‍ ഒരുമിക്കും കളിവിളയാട്ടം കണ്ടവരുണ്ടോ
കസ്തൂരിക്കുറി തൊട്ടു കസവുമുണ്ടുടുത്തിട്ടു് കണിദീപം കൊളുത്തുന്ന പൊന്‍ പുലരി