തിങ്കള്‍ തുടുക്കുമ്പോഴെന്റെ മുഖം പൊന്‍കഴള്‍ തുള്ളുമ്പോഴെന്റെ താളം കൊഞ്ചിപ്പിണങ്ങിയാലെന്‍ ചിണുക്കം പുഞ്ചിരി വാടിയാലെന്റെ ദുഃഖം (2) (തിങ്കള്‍ ) ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമനയുണ്ണികളരുമ തന്നെ
കാലം കുറുക്കി കുഴമ്പു തന്നു കാലങ്ങള്‍ വാഴുവാന്‍ പാട്ടു തന്നു (കാലം ) കാറ്റിന്റെ വള്ളിയില്‍ വാനില്‍ പറക്കുമ്പോള്‍ കാവലായെന്നും കൂടെ വന്നു (2) ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമനയുണ്ണികളരുമ തന്നെ (തിങ്കള്‍ )
കാര്‍നിഴലുണ്ടും നിലാവു് തന്നു വേനലായു് നിന്നും മഴ ചൊരിഞ്ഞു (കാര്‍നിഴലുണ്ടും) ആത്മാവു് തന്നെ പകര്‍ന്നു തന്നു അതൊരാനന്ദ ബന്ധനമായി വന്നു (2) ഓര്‍മ്മയിലിന്നും കുരുന്നു തന്നെ ഓമനയുണ്ണികളരുമ തന്നെ (തിങ്കള്‍ )