Vellaaram Kannulla

2010
Lyrics
Language: Malayalam

വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്
എന്‍ കാളിദാസ കവിതേ നിന്‍ കാല്‍ച്ചിലങ്കയെവിടേ
ഇനിയെന്നുമെന്‍ നിഴലാകും സഖി നീ (2)
(വെള്ളാരം കണ്ണുള്ള ....)

പലരിവു മായും മായും
പകരമൊരു ദീപം തെളിയുന്ന പോല്‍
വിരിയുന്ന പോല്‍ തഴുകുന്ന പോല്‍
ഇനി നീയും ഞാനും
പുതുമയുടെ പുളകം വിതറും
അവിടെയൊരു ഹൃദയം കണിവയ്ക്കുവാന്‍
തുണനില്‍ക്കുവാന്‍ ഒരുമിയ്ക്കുവാന്‍
വന്നെന്‍ മുന്നില്‍
നിനവുകളിലാരാരോ ദൂത് പറഞ്ഞീടും
മറുപടികളില്ലാത്തൊരു മൌനമായ് വാ വാ..
(വെള്ളാരം കണ്ണുള്ള ....)

ഹൃദയമൊരു ഗാനം പാടും
തരളമൊരു താളം നിന്നുള്ളിലും എന്നുള്ളിലും
കൊതി തുള്ളീടും ഈ രാഗം പോലെ
ഒഴുകുമനുരാഗം തന്നില്‍
അലിയുമഴകേ നിന്‍ ചിരി മുത്തിനായ്
മൊഴിമുത്തിനായ് ഇനിയെത്തുമോ
മിഴിയോരത്ത്
കനവുകളിലേതേതോ കാര്യം കളിയാകും
മധുരമൊരു സല്ലാപത്തെന്നലായ് വാ വാ
(വെള്ളാരം കണ്ണുള്ള ....)
Movie/Album name: Plus Two
Artists