Uyire Oru Janmam Ninne

2021
Lyrics
Language: Malayalam

ഉയിരേ
ഒരു ജന്മം നിന്നെ
ഞാനും...
അറിയാതെ പോകെ.
വാഴ് വിൽ,
കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ...

നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം, നിഴലാകാം..മണ്ണടിയും നാൾ വരെ, കൂടെ കാവലായി
കണ്ണേ നിന്നെ കാക്കാം....
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ..

മേഘം വാനിലെങ്കിലും,
ദൂരെ ദൂരെ മാഞ്ഞുവെങ്കിലും
താഴെ ആഴിയെത്തുവാൻ,
മഴയായി വീണ്ടും പെയ്തിറങ്ങുമേ..

ഉലകിതിനോടും,
പൊരുതിടുമിനി ഞാൻ,
നിന്നെ നേടാനഴകേ
ഇവളിനി നിന്നിൽ,
കലരുകയായി,
ഒരു നദിയായി നാമൊഴുകാം
മിഴിയിൽ....

ഉയിരേ,
ഒരു ജന്മം നിന്നെ
ഞാനും,
അറിയാതെ പോകെ
വാഴ് വിൽ,
കനലാളും പോലെ
ഉരുകുന്നൊരു മോഹം നീയേ
നെഞ്ചുലഞ്ഞ മുറിവിലായി
മെല്ലെ മെല്ലെ തഴുകുവാൻ
നിലവാകാം, നിഴലാകാം
മണ്ണടിയും നാൾ വരെ, കൂടെ കാവലായി,
കണ്ണേ നിന്നെ കാക്കാം
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ
സ്വപ്നം നീ, സ്വന്തം നീയേ
സ്വർഗ്ഗം നീ, സർവ്വം നീയേ
Movie/Album name: Minnal Murali
Artists