Kannodu Kannidayum

2014
Lyrics
Language: English

Kannodu kannidayum karivandinte kannulla pennalle nee
Kannodu kannidayum...aa...aa...
Pakalaarave veyil chaayave...
Mazha chaarave mayil aadave
Pakalaarave...veyil chaayave...
Mazha chaarave....mayil aadave
Marimaan mizhi ninnude poonkavil nulliyathaaraanu penne
Kannodu...
Ninte kannodu kannidayum..kannidayum....
Chinna chinna cheru paravai parakkathu
Varnna varnna kanavil ninachathu...
Ethanayo aasai pookkuthu
Athanayum kaathal peshathu....
A haa....a haa....
Poomalar viriye...a haa
Thozhanavan arike...a haa
Aa then mozhi kadale..theeramithin arike...ye..ye...a haa
Ee raavoreeran kinaavu..kannaadi nokkum nilaavu
Raappaadi thaane marannu...paattu mooli prannu
Ithuvazhiye ini varumo...kaliyaadaanaay...
Niramanikal tharivalakal ani cheraamo...
Madhurangalaam chila novukal
Niraye varum shalabhangalaay
Mazhavillezhum ninnudeyullile thenala thedunnu penne
Kannodu...
Ninte kannodu kannidayum....

A haa....a haa....a haa....a haa....
A haa....a haa....
Aa viriyani mukile...a haa....
Kaatharamavanarike....
Aa...maarkazhi makal malare...aa...
Vaarmudiyizha thazhuke....ye..ye...a haa
Yaamangalere kazhinje..raavaake naanam maranne...
Pookkaathe pookkum marangal kaattalayil ulanje...
Karalaliyee kadha parayuu kani maampoove
Kavilinakal kurumozhiyaay sadiraadunnuu
Ponnu chandrike kuda choodumo...
Theli vaaname chiri thookumo...
Malarampukal ampathu kondathu kandallo penne
Kannodu...
Ninte kannodu kannidayum....
(kannodu kannidayum....)
Language: Malayalam

കണ്ണോടു കണ്ണിടയും കരിവണ്ടിന്റെ കണ്ണുള്ള പെണ്ണല്ലേ നീ
കണ്ണോടു കണ്ണിടയും...ആ...ആ...
പകലാറവേ വെയിൽ ചായവേ...
മഴ ചാറവേ മയിൽ ആടവേ
പകലാറവേ...വെയിൽ ചായവേ...
മഴ ചാറവേ....മയിൽ ആടവേ
മറിമാൻമിഴി നിന്നുടെ പൂങ്കവിൾ നുള്ളിയതാരാണു പെണ്ണേ...
കണ്ണോടു്...
നിന്റെ കണ്ണോടു കണ്ണിടയും..കണ്ണിടയും....
ചിന്ന ചിന്ന ചെറു പറവൈ പറക്കതു്
വർണ്ണ വർണ്ണ വർണ്ണ കനവിൽ നിനച്ചതു്...
എത്തനയോ ആസൈ പൂക്കുതു്
അത്തനയും കാതൽ പേശതു്....
ആ ഹാ....ആ ഹാ.....
പൂമലർ വിരിയെ...ആ ഹാ
തോഴനവൻ അരികെ...ആ ഹാ
ആ തേൻമൊഴി കടലേ..തീരമിതിൻ അരികെ...യേ..യേ..ആ ഹാ
ഈ രാവൊരീറൻ കിനാവു്..കണ്ണാടി നോക്കും നിലാവു്
രാപ്പാടി താനേ മറന്നു്...പാട്ടു മൂളി പറന്നു്
ഇതുവഴിയേ ഇനി വരുമോ...കളിയാടാനായ്‌...
നിറമണികൾ തരിവളകൾ അണി ചേരാമോ...
മധുരങ്ങളാം ചില നോവുകൾ
നിറയേ വരും ശലഭങ്ങളായ്
മഴവില്ലെഴും നിന്നുടെയുള്ളിലെ തേനല തേടുന്നു പെണ്ണേ
കണ്ണോടു്...കണ്ണോടു്
നിന്റെ കണ്ണോടു കണ്ണിടയും....

ആ ഹാ....ആ ഹാ...ആ ഹാ....ആ ഹാ...
ആ ഹാ....ആ ഹാ...ആ ഹാ...
ആ വിരിയണി മുകിലേ...ആ ഹാ...
കാതരമവനരികേ....
ആ...മാർകഴി മകൾ മലരേ...ആ...
വാർമുടിയിഴ തഴുകേ....യേ..യേ..ആ ഹാ
യാമങ്ങളേറെ കഴിഞ്ഞേ..രാവാകെ നാണം മറന്നേ...
പൂക്കാതെപൂക്കും മരങ്ങൾ കാറ്റലയിൽ ഉലഞ്ഞേ...
കരളലിയീ കഥ പറയൂ കണി മാമ്പൂവേ
കവിളിണകൾ കുറുമൊഴിയായ് സദിരാടുന്നൂ
പൊന്നു ചന്ദ്രികേ കുട ചൂടുമോ...
തെളിവാനമേ ചിരി തൂകുമോ...
മലരമ്പുകളമ്പതുകൊണ്ടതു കണ്ടല്ലോ പെണ്ണേ
കണ്ണോടു്...
നിന്റെ കണ്ണോടു കണ്ണിടയും....
(കണ്ണോടു കണ്ണിടയും....)
Movie/Album name: Cousins
Artists