മഞ്ഞില്‍ കുളിക്കും രാവേറെയായ് നിന്റെ മെയ്യില്‍ ചന്തം വാചാലമായ് ഒരു മോഹം നെഞ്ചില്‍ തേരോട്ടമായ് മണിത്തത്തമ്മേ കാതില്‍ കുറുമ്പിന്‍ നിശ്വാസമായ് വന്നു ചേരാന്‍ നിന്നെ പുല്‍കീടുവാന്‍ കടിഞ്ഞാണോ പോകും കാറ്റായിണത്തത്തമ്മേ പുതു പിച്ചിപ്പൂവിന്‍ ചിരിയോടെ നറു മുല്ലപ്പൂവിന്‍ മണമോടെ ഇനി ഇന്നല്ലെന്നും നാണം ചൂടും നാടന്‍ പെണ്ണായ് മാറാമോ (മഞ്ഞില്‍...)
തണുപ്പാകെ മറന്നീടാന്‍ കൈയ്യാലെ മൂടാം നിന്നെ പുതപ്പെന്ന പോലെ ഓമലെ (2) മഞ്ഞേ മണി മാറാതെ രാവേ പടി ചാരാതെ കണ്ണേ ഇമ ചിമ്മാതെ മലരമ്പു കൊള്ളുന്ന നേരങ്ങളില്‍ ( മഞ്ഞില്‍..)
മുളയ്ക്കുന്നെന്‍ കുളിരോടെ വെണ്‍ തിങ്കള്‍ ഞാനോ താനേ കൊതിക്കുന്നു നിന്നെ ആമ്പലേ (2) ആണിന്‍ കുയിലൊന്നേ നീ നേരം പുലരുന്നെന്നായ് ചുമ്മാ കുഴലൂതാതെ മണിമാരന്റെ ശീലുള്ള യാമങ്ങളില്‍ ( മഞ്ഞില്‍..)