Mandaara Malaril Manjola Neyyum

2024
Lyrics
Language: Malayalam

മന്ദാരമലരിൽ മഞ്ഞോല നെയ്യും
കുഞ്ഞോമല നീ കുരുന്നേ
തീരാത്ത പകലിൻ നോവെന്തി നീറും
ഈ രാവിനോളി നീ നിലാവേ
അറിയാതെ മൂളും അലിവാർന്ന ഗീതം
നിറയുന്നു നിന്നിൽ മകനെ
നിറമേഘ ജാലം ചിരിവാടി നിൽക്കെ
ഒരു സ്നേഹതീരം തണുവാർന്നിരിക്കെ
സുഖസാഗരം പോൽ തിര മൂടിയോ

പൊയ്‌പ്പോയ മഴയിൽ പാടാതെ അലയും
താരാട്ട് ശ്രുതി മീട്ടിയോ
ആലോലമുരുകും ആനന്ദഗാനം
ഈ നേരമിതൾ നീട്ടിയോ
പ്ലാവിലകുമ്പിളിൽ പാലോളിതിങ്കളിൻ
ചന്ദനം കോരാലോ
പാതിരാതെന്നലിൽ താമരത്തുമ്പിലെ
കുങ്കുമം തൊട്ടാലോ
ഇളവേനൽനിലാ തുളി വീഴും വരെ
തുണ ചേർന്നിരിക്കാം
Movie/Album name: Anand Sreebala
Artists