Kurunnu Thaamarakkuruvi

1996
Lyrics
Language: English

Mm... lalalaa.........
Kurunnu thamaarakkuruvi namu-
Kkore kinaavinte chiraku
Illilam kaattile paazhmulam koottile
Gaayike... shaarike.....
Kurunnu thaamarakkuruvi.........

Azhakumaay pirannu kanavumaay parannu
Poovinodu polum paattupaadi naam
Aarumaarum kettathilla ullilulla novukal
Urukumente nombaram

Mozhikalil madhuram ninavilo kuliru
Vandinodu kalaham karalilanuraagam
Aarumaarum meettiyillen nenchinodu cherumee
Sneharaaga thamburu
Language: Malayalam

മ്.... ലലലലാലലലലലാ..........

കുരുന്നു താമരക്കുരുവീ.. നമു-
ക്കൊരേ കിനാവിന്റെ ചിറക്
ഇല്ലിലം കാട്ടിലെ പാഴ്മുളം കൂട്ടിലെ
ഗായികേ.... ശാരികേ.....
കുരുന്നുതാമരക്കുരുവീ.........

അഴകുമായ് പിറന്നൂ കനവുമായ് പറന്നൂ
പൂവിനോടു പോലും പാട്ടുപാടീ നാം
ആരുമാരും കേട്ടതില്ല ഉള്ളിലുള്ള നോവുകള്‍
ഉരുകുമെന്റെ നൊമ്പരം

മൊഴികളില്‍ മധുരം നിനവിലോ കുളിര്
വണ്ടിനോട് കലഹം കരളിലനുരാഗം
ആരുമാരും മീട്ടിയില്ലെന്‍ നെഞ്ചിനോടു ചേരുമീ
സ്നേഹരാഗ തംബുരു
Movie/Album name: Udyaanapaalakan
Artists