Sweet Dreams (Durga)[1974]

1986
Lyrics
Language: Malayalam

സ്വീറ്റ് ഡ്രീംസ്... സ്വീറ്റ് ഡ്രീംസ്... സ്വീറ്റ് ഡ്രീംസ്..
മന്മഥ മാനസ പുഷ്പങ്ങളേ
പ്രിയ ദമ്പതിമാരുടെ സ്വപ്നങ്ങളേ
മംഗല്യരാത്രിയിൽ ഈ നല്ലരാത്രിയിൽ
മംഗളം നിങ്ങൾക്ക് മംഗളം
(മന്മഥ...)

യാമം അസുലഭയാമം ഇതു പ്രേമിച്ച ഹൃദയങ്ങൾ
ഒരുമിച്ചുചേരും യാമം
നിമിഷം ഈ നിമിഷം നിങ്ങൾ പരസ്പരം
പടരുന്ന പുണരുന്ന നിമിഷം ധന്യനിമിഷം
ഇവിടെ ഇതളിന്മേലിതളണിയട്ടെ
ഇണ തേടുമഭിലാഷങ്ങൾ
സ്വീറ്റ് ഡ്രീംസ്... സ്വീറ്റ് ഡ്രീംസ്... സ്വീറ്റ് ഡ്രീംസ്..
(മന്മഥ...)

കാലം മധുവിധുകാലം ഇത് ദാഹിച്ച മനസ്സൊരു
തേൻകിണ്ണമാകും കാലം
നിമിഷം ഈ നിമിഷം നിങ്ങൾ പരസ്പരം
അലിയുന്ന നിറയുന്ന നിമിഷം സ്വർഗ്ഗനിമിഷം
ഇവിടെ മലരിന്മേൽ മലർ പൊതിയട്ടെ
മദം ചൂടുമനുരാഗങ്ങൾ
സ്വീറ്റ് ഡ്രീംസ്... സ്വീറ്റ് ഡ്രീംസ്... സ്വീറ്റ് ഡ്രീംസ്..
(മന്മഥ...)
Movie/Album name: Anaswara Gaanangal
Artists