Karimizhi Azhakin Kaliyarangu

2023
Lyrics
Language: Malayalam

കരിമിഴി അഴകിൻ കളിയരങ്ങ്
തിരിതെളിയുന്നൊരു മധുവനിയിൽ
ആലില ഇളകിയ മെയ്യഴകിൽ
മഴവില്ലു ചാലിച്ച വേഷങ്ങൾ
മലയാള മധുര മുദ്രകളണിയും
കഥകളി മേളങ്ങൾ ഉണരുകയായി
കരിമിഴി അഴകിൻ കളിയരങ്ങ്
തിരിതെളിയുന്നൊരു മധുവനിയിൽ
ആലില ഇളകിയ മെയ്യഴകിൽ
മഴവില്ലു ചാലിച്ച വേഷങ്ങൾ
മലയാള മധുര മുദ്രകളണിയും
കഥകളി മേളങ്ങൾ ഉണരുകയായി

പാർവണ ചന്ദ്രിക പുടവയുടുത്തു
പാതിവിടർന്നൊരു പൂമിഴിയഴകിൽ
കരിമുകിലിൽ കാർകൂന്തൽ ചീകിയൊതുക്കി
കളിയാട്ട കളരിയിൽ ചേർന്നുനിന്നു
കഥ ചൊല്ലിയാട്ടങ്ങൾ തീരും വരെ
ഇനിയൊരു പുലരികാണും വരെ
കരിമിഴി അഴകിൻ കളിയരങ്ങ്
തിരിതെളിയുന്നൊരു മധുവനിയിൽ
ആലില ഇളകിയ മെയ്യഴകിൽ
മഴവില്ലു ചാലിച്ച വേഷങ്ങൾ
മലയാള മധുര മുദ്രകളണിയും
കഥകളി മേളങ്ങൾ ഉണരുകയായി

നീർമണിയുതിരും മഴ മനിയേതോ
ആട്ടമുണർന്നൊരു തിരിമിഴിയൊളിയിൽ
അരുമയിൽ തഴുകിടും കുളിരായൊതുങ്ങി
കളിയാട്ടക്കളരിയിൽ കാത്തുനിന്നു
തിരികെടാതാട്ടങ്ങൾ തീരും വരെ
പുതിയൊരു കനവുകാണും വരെ
കരിമിഴി അഴകിൻ കളിയരങ്ങ്
തിരിതെളിയുന്നൊരു മധുവനിയിൽ
ആലില ഇളകിയ മെയ്യഴകിൽ
മഴവില്ലു ചാലിച്ച വേഷങ്ങൾ
മലയാള മധുര മുദ്രകളണിയും
കഥകളി മേളങ്ങൾ ഉണരുകയായി
Movie/Album name: God's Own Players
Artists