ഒരു ചിരിതന്‍ മണികിലുക്കി അണയൂ നീയെന്‍ പൈങ്കിളി കളമൊഴിതന്‍ അമൃതൊഴുക്കി വളരൂ നീയെന്‍ കണ്മണി ഉയിരല്ലയോ ഉറവല്ലയോ (2) എന്റെ ഉദയം നീയല്ലോ (ഒരു ചിരിതന്‍ )
അച്ഛന്റെ കൈപിടിച്ചു മുറ്റത്തു പൂവിരിച്ചു അമ്മയ്ക്കു നൂറുനൂറായി മുത്തങ്ങള്‍ നീ പകരൂ (അച്ഛന്റെ ) കണ്ണിനൊരാനന്ദമേ സരളസൗഭാഗ്യമേ എല്ലാം മറക്കും നിന്‍ കൊഞ്ചലില്‍ (ഒരു ചിരിതന്‍ )
അല്ലിപ്പൂങ്കൈയിനാലേ ദീപങ്ങള്‍ നീ തെളിച്ചു മണ്ണില്‍ നീ വെണ്ണിലാവായി ഉള്ളങ്ങള്‍ സൗമ്യമാക്കൂ (അല്ലിപ്പൂ ) കൈവന്നൊരെന്‍ പുണ്യമേ സുകൃതസൗരഭ്യമേ നേരുന്നായിരം പൊന്നുമ്മകള്‍ (ഒരു ചിരിതന്‍ ) ആരീരാരോ ആരാരിരോ (2)