Poya Kaalame

2018
Lyrics
Language: English

Poyakaalame jeevashaakhiyil
Mazhaneerkkanangalaay pozhiyumo
Venalormmayil novu chillayil
Niramaarnna poovukal vidaruvaan
Melle thodunnoru nokkil
Ullam thudichidum vaakkil
Pazhayapolarikilaay oru kuri anayaamo
Kannin janalazhiyoram innen kanavukal thoovi
Pranayamaam viralinaal oru kuri thazhukaamo
Poyakaalame jeevashaakhiyil
Mazhaneerkkanangalaay pozhiyumo
Venalormmayil novu chillayil
Niramaarnna poovukal vidaruvaan

Swaasathaalamaay neduveerppilaakeyum
Snehamanthramaay izhachernna kaalame
Thaane ennile uyirinte paathiyaay
Mohavaanile chirakaayi maari nee
Madhuramoru raagamen manamaake mazhavillaayezhithi
Oduviloru neram ullariyaathe iniyengo maranje
Parayaathe poyi nee priyamaarnna kaalame

Melle thodunnoru nokkil
Ullam thudichidum vaakkil
Pazhayapolarikilaay oru kuri anayaamo
Kannin janalazhiyoram innen kanavukal thoovi
Pranayamaam viralinaal oru kuri thazhukaamo
Poyakaalame jeevashaakhiyil
Mazhaneerkkanangalaay pozhiyumo
Venalormmayil novu chillayil
Niramaarnna poovukal vidaruvaan
Language: Malayalam

പോയ കാലമേ ജീവശാഖിയിൽ
മഴനീർക്കണങ്ങളായ് പൊഴിയുമോ
വേനലോർമ്മയിൽ നോവു ചില്ലയിൽ
നിറമാർന്ന പൂവുകൾ വിടരുവാൻ
മെല്ലെ തൊടുന്നൊരു നോക്കിൽ
ഉള്ളം തുടിച്ചിടും വാക്കിൽ
പഴയപോലരികിലായി ഒരു കുറി അണയാമോ
കണ്ണിൻ ജനലഴിയോരം ഇന്നെൻ കനവുകൾ തൂവി
പ്രണയമാം വിരലിനാൽ ഒരു കുറി തഴുകമോ
പോയ കാലമേ ജീവശാഖിയിൽ
മഴനീർക്കണങ്ങളായ് പൊഴിയുമോ
വേനലോർമ്മയിൽ നോവു ചില്ലയിൽ
നിറമാർന്ന പൂവുകൾ വിടരുവാൻ

ശ്വാസതാളമായ് നെടുവീർപ്പിലാകെയും
സ്നേഹമന്ത്രമായ് ഇഴചേർന്ന താലമേ
താനേ എന്നിലെ ഉയിരിന്റെ പാതിയായ്
മോഹവാനിലെ ചിറകായി മാറി നീ
മധുരമൊരു രാഗമെൻ മനമാകെ മഴവില്ലായി എഴുതി
ഒടുവിലൊരു നേരം ഉള്ളറിയാതെ ഇനിയെങ്ങോ മറഞ്ഞേ
പറയാതെ പോയി നീ പ്രിയമാർന്ന കാലമേ

മെല്ലെ തൊടുന്നൊരു നോക്കിൽ
ഉള്ളം തുടിച്ചിടും വാക്കിൽ
പഴയപോൽ അരികിലായി ഒരു കുറിയണയാമോ
കണ്ണിൻ ജനലഴിയോരം മഞ്ഞിൻ കനവുകൾ തൂവി
പ്രണയമാം വിരലിനാൽ ഒരു കുറി തഴുകാമോ
പോയ കാലമേ ജീവശാഖിയിൽ
മഴനീർക്കണങ്ങളായ് പൊഴിയുമോ
വേനലോർമ്മയിൽ നോവു ചില്ലയിൽ
നിറമാർന്ന പൂവുകൾ വിടരുവാൻ
Movie/Album name: Johny Johny Yes Appa
Artists