Neelambale

2021
Lyrics
Language: Malayalam

നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാര്‍തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികള്‍ ഓതിയ മൊഴികള്‍
ഒരാര്‍ദ്ര മധു ഗീതമായ്...
തലൊടുമിനിനമ്മളേ...
നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ...

ഈ പുലരികളില്‍ ഒരു
കനവിന്‍ പടവുകളില്‍..
നാമിതളുകളില്‍ വെയിലെഴുതീ
ഉണരുകയായ്...
ഓമൽ പൈതലേ
എന്‍ വാനിന്‍ തിങ്കളേ
നീയോ തന്നിതാ
മായികാനന്ദമേ ...

ഈ ഇടവഴിയിൽ
ഒരു ചിറകായ്
പല നിനവായ്
നാമൊഴുകുകയായ്
ചിരിമലതന്‍ നെറുക വരെ
നീയോ വന്നിതാ
നെഞ്ചോരം താളമായ്
തൂവല്‍ കൂട്ടിലേ
കുഞ്ഞു ചങ്ങാതിയായ്

നീലാമ്പലേ നീ വന്നിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാര്‍തെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനമിതാ ഒരു പൂക്കുടയായ്
താരകമിഴികള്‍ ഓതിയ മൊഴികള്‍
ഒരാര്‍ദ്ര മധു ഗീതമായ്...
തലൊടുമിനിനമ്മളേ...
ഒരാര്‍ദ്ര മധു ഗീതമായ്...
തലൊടുമിനിനമ്മളേ.
Movie/Album name: The Priest
Artists