പോക്കുവെയിലിലെ കനല്‍ വീണ വീഥിയില്‍ പോയ്‌മറഞ്ഞു നീ ഒരു സാന്ധ്യതാരപോല്‍ മാരിപെയ്തുപോയ്, ചുടുവേനല്‍ വന്നുപോയ് ശാരദേന്ദുപോയ്, മലര്‍മാസമെത്രപോയ് നിന്റെയോര്‍മ്മകള്‍ പൊന്‍തിടമ്പുപോല്‍ നെഞ്ചിലേറ്റി ഞാന്‍, നൊന്തുപാടി ഞാന്‍ വാക പൂക്കുമീ താഴ്വരയില്‍ മലര്‍ത്താലമേന്തുമീ താഴ്വരയില്‍
കാണ്മതെന്നിനി കമനീയമാ മുഖം കേള്‍പ്പതെന്നിനി പ്രിയമേറുമാ സ്വരം കാത്തിരുന്നു ഞാന്‍ ഒരുനോക്കു പിന്നെയും കാണുവാനിനി പ്രണയാര്‍ദ്രമാ സ്മിതം കല്പശാഖിതന്‍ കൈക്കുടന്നയില്‍ രക്തപുഷ്പമായ് നീ ചിരിക്കയോ (കാനനത്തിലെ)