Maaya Megham Chaayum Vaanam

2023
Lyrics
Language: Malayalam

മായാ മേഘം
ചായും വാനം
താണിറങ്ങിയോ
മാമരങ്ങളിൽ
നീയോ ഞാനോ
ആദ്യം ചാർത്തി
നീല രാജികൾ
മാനസങ്ങളിൽ

പൂവാക പൂത്തുലഞ്ഞിതാ
ഈയിളം വെയിൽ ചിരാതിലായ്
മേലാകെ മഞ്ഞണിഞ്ഞിതാ
തൂമണി കുരുന്നു ചെമ്പകം
നീ വരും വഴി നീളുമീ വഴി
പൂവിരിക്കുമെൻ മോഹ മുല്ലകൾ
നീ വരും വഴി നീളുമീ വഴി
പൂ വിരിക്കുമെൻ മോഹ മുല്ലകൾ
പോരൂ നീ ചാരെ പോരൂ നീ .....

തോരാതെ പെയ്തു തോർന്നിതാ
മാമഴ പളുങ്കു ചില്ലുകൾ
ഈറന്നിരുൾ മുടിച്ചുരുൾ
കാറ്റു ചിക്കി കാതിൽ മൂളവേ

നീ വരും വഴി നീളുമീ വഴി
കാത്തു നിൽക്കുമെൻ
മഞ്ഞു മൈനകൾ
നീ വരും വഴി നീളുമീ വഴി

കാത്തു നിൽക്കുമെൻ
മഞ്ഞു മൈനകൾ
പോരു നീ ചാരെ പോരു നീ
Movie/Album name: Laala
Artists