Peruveyilin Thirayilaki Ore Kadal

2025
Lyrics
Language: Malayalam

പെരുവെയിലിൻ തിരയിളകി ഒരേ കടൽ
തിരയെഴുതും കരിമണലിൻ അതേ തീരമോ
പെരുവെയിലിൻ തിരയിളകി ഒരേ കടൽ
തിരയെഴുതും കരിമണലിൻ അതേ തീരമോ
തണലിലകൾ പൊഴിയുമെൻ മെയ് മലർ മരങ്ങളിൽ
പകലവനെരിഞ്ഞ നാൾ പ്രണയ മഴ പെയ്തൊരാൾ
അരികെ അകലെയായ് നിന്നു നീ
പെരുവെയിലിൻ തിരയിളകി ഒരേ കടൽ
തിരയെഴുതും കരിമണലിൻ അതേ തീരമോ

ഒരാർദ്ര സന്ധ്യയിൽ അകലെ അകലെ
തിരി തെളിയുമാശതൻ പൂവിതളുകൾ
ഒരാർദ്ര സന്ധ്യയിൽ അകലെ അകലെ
തിരി തെളിയുമാശതൻ പൂവിതളുകൾ
നിരാശമായ് ഒഴിയുമോ ചെരാതു പോൽ മുനിയുമോ
മുകിലേ നിറയെ പഴുതിലേക്ക് മാഞ്ഞുവോ
മഴ വരാ തെരു മരം പോലെ ഞാൻ
പെരുവെയിലിൻ തിരയിളകി ഒരേ കടൽ
തിരയെഴുതും കരിമണലിൻ അതേ തീരമോ

ഒരേ നിറങ്ങളായ് ഒരു ചുവരിലെ
പുതിയൊരടയാളമായ് നീ തെളിയവേ
ഒരേ നിറങ്ങളായ് ഒരു ചുവരിലെ
പുതിയൊരടയാളമായ് നീ തെളിയവേ
ഇതിൽ വരും വഴികളിൽ
അതേ തളിർ കുരുവികൾ
മുറിവോർമ്മയാ ലുരുകി മൗനമാർന്നതോ
മറവിലാ കിളികളും തടവിലോ
പെരുവെയിലിൻ തിരയിളകി ഒരേ കടൽ
തിരയെഴുതും കരിമണലിൻ അതേ തീരമോ
Movie/Album name: Dwayam
Artists