Mahendrahariyute mathilakathu malayalathinte naalukettu
Aa naalukettinte poomukhathalathile ajanthaashilpamallo nee
(mahendraahariyute.....)
Mahendrahariyute mathilakathu
Karimbanathayyile ilaneerkutam ente
Kanakaangee ninnazhakin thaazhikakkutam
(karimbanathayyile.....)
Panchasharamanjula shayanamancham
Shayanamancham....chanchalamizhee nin navayouvvanam..
Mahendrahariyute mathilakathu....
Poomeyyil romaancham mulachupongum
Poovamban athu kaanke chiripozhiykkum
(poomeyyil.....)
Aadhyasamaagamalajjakalen
Aalinganangalil alinju pokum
Mahendrahariyute mathilakathu....
Ninnadharangalinnettu vaangum
Ennil ninnunmaada danthakshatham
(ninnadharangal.....)
Maaramaasmaraleelaa vishladhamaam
Vishladhamaam.... neelavaarkkoonthala churulazhiyum....
Mahendrahariyute mathilakathu malayalathinte naalukettu
Aa naalukettinte poomukhathalathile ajanthaashilpamallo nee
Ajanthaashilpamallo...
മഹേന്ദ്രഹരിയുടെ മതിലകത്ത്... മലയാളത്തിന്റെ നാലുകെട്ട്...
ആ നാലുകെട്ടിന്റെ പൂമുഖത്തളത്തിലെ അജന്താശില്പമല്ലോ നീ...
(മഹേന്ദ്രഹരിയുടെ.......)
മഹേന്ദ്രഹരിയുടെ മതിലകത്ത്.....
കരിമ്പനത്തയ്യിലെ ഇളനീര്‍ക്കുടം എന്റെ
കനകാംഗീ നിന്നഴകിന്‍ താഴികക്കുടം
(കരിമ്പനത്തയ്യിലെ......)
പഞ്ചശരമഞ്ജുള ശയനമഞ്ചം....
ശയനമഞ്ചം....ചഞ്ചലമിഴീ നിന്‍ നവയൌവ്വനം...
മഹേന്ദ്രഹരിയുടെ മതിലകത്ത്.....
പൂമെയ്യില്‍ രോമാഞ്ചം മുളച്ചുപൊങ്ങും
പൂവമ്പന്‍ അതു കാണ്‍കെ ചിരിപൊഴിയ്ക്കും
(പൂമെയ്യില്‍.....)
ആദ്യസമാഗമലജ്ജകളെന്‍
ആലിംഗനങ്ങളില്‍ അലിഞ്ഞുപോകും...
മഹേന്ദ്രഹരിയുടെ മതിലകത്ത്.....
നിന്നധരങ്ങളിന്നേറ്റു വാങ്ങും
എന്നില്‍ നിന്നുന്മാദ ദന്തക്ഷതം
(നിന്നധരങ്ങളിന്നേറ്റു.....)
മാരമാസ്മരലീലാ വിശ്ലഥമാം
വിശ്ലഥമാം.....നീലവാര്‍ക്കൂന്തള ചുരുളഴിയും..
മഹേന്ദ്രഹരിയുടെ മതിലകത്ത് മലയാളത്തിന്റെ നാലുകെട്ട്
ആ നാലുകെട്ടിന്റെ പൂമുഖത്തളത്തിലെ അജന്താശില്പമല്ലോ നീ...
അജന്താശില്പമല്ലോ....
Movie/Album name: Padmatheertham
Artists