Munthirikkani

1990
Lyrics
Language: Malayalam

മുന്തിരിക്കനി ഞാൻ മൂവന്തിക്കിളി ഞാൻ
കാമനുശരം ഞാൻ താമരക്കുടം ഞാൻ
രാവിൻ ചേതോവികാരം
ഞാനെന്നുള്ളിൽ പകർത്തും
സമയം നുരയും ലഹരി നുകരൂ
അണയൂ അണയൂ അരികിൽ അണയൂ മെല്ലെ
പൊതിയൂ പൊതിയൂ ഉടലാൽ പൊതിയൂ എന്നെ
(മുന്തിരിക്കനി)

നന്ദനവനിയിൽ പൂത്തൊരു മലരിൽ (2)
വർണ്ണം കൊണ്ടു വർണ്ണം കോരി നിൽക്കുന്നു ഞാൻ
പൊള്ളുമെൻ തനുവിൻ പാതിയായ് മാറാൻ(2)
പോരൂ പോരൂ ചാരേ... വാരിപ്പുണരൂ എന്നെ (2)
(മുന്തിരിക്കനി)

കാമുക ഹൃദയം കാണുന്ന മിഴി ഞാൻ (2)
സ്വപ്നം കൊണ്ടു സ്വർഗ്ഗം തീർക്കാനെത്തുന്നു ഞാൻ
ഇന്നെന്റെ ഉയിരിൽ രത്നങ്ങൾ അണിയാൻ (2)
പോരൂ പോരൂ ചാരേ വാരി പുണരു എന്നെ (2)
(മുന്തിരിക്കനി )
Movie/Album name: Wait a minute
Artists