മെല്ലെ വന്നു പ്രിയൻ ഓ കാറ്റേ ചാരെ കണ്ണിൽ കണ്ടു ഓ പ്രിയാ ഒന്നും പറഞ്ഞതേയില്ല ഉള്ളം തുറന്നതുമില്ല ഒച്ച വെയ്ക്കാതെ ചാരത്തണഞ്ഞു മെല്ലെ കവർന്നതെന്തേ ഇന്നേതോ ഗന്ധർവൻ എന്നെ തിരയുകയാവാം (2) മെല്ലെ വന്നു പ്രിയൻ ഓ കാറ്റേ ചാരെ കണ്ണിൽ കണ്ടു ഓ പ്രിയാ
വസന്തകാലം വരികയായി വാകയും മുല്ലയുമായി വിടർന്ന മിഴിയിൽ സ്വപ്നങ്ങൾ തന്നു ഇളം തെന്നൽ മാഞ്ഞു കാറ്റിൽ ശാന്ത നിദ്രമായ് മറഞ്ഞു അഗ്നി പടർന്നുന്മാദമായി പൊൻകിനാവ് കാണും നേരം കുളിർ മഴയായ് നീ വരുമോ കുയിൽ കൂകി കിളിപാടി ശലഭങ്ങൾ ഊയലാടി ഏയ് നനനാ.... നനനാ....
എൻ പ്രിയ സന്ധ്യ പൂവിടും കാലം വർണമായ് നിന്നെ കാണും നീ പോകും പാത നിഴൽ വീഴും കാലം ഞാനാ നിഴലായിരിക്കും വീണുറങ്ങും നേരം ഞാനെൻ തണൽ നൽകി ചാരെ നിൽക്കും ഞാൻ ഒരു ഹല്യയായി മാറും നീയൊരോമൽ സ്പർശമാകും ഒടുവിൽ ഞാൻ നീയായ് മാറും അരാഗലോലയായി മെല്ലെ വന്നു പ്രിയൻ ഓ കാറ്റേ ചാരെ കണ്ണിൽ കണ്ടു ഓ പ്രിയാ ഒന്നും പറഞ്ഞതേയില്ല ഉള്ളം തുറന്നതുമില്ല ഒച്ച വെയ്ക്കാതെ ചാരത്തണഞ്ഞു മെല്ലെ കവർന്നതെന്തേ ഇന്നേതോ ഗന്ധർവൻ എന്നെ തിരയുകയാവാം (2) മെല്ലെ വന്നു പ്രിയൻ ഓ കാറ്റേ ചാരെ കണ്ണിൽ കണ്ടു ഓ പ്രിയാ