Vilola Hridaya

1979
Lyrics
Language: Malayalam

വിലോല ഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണൊ?
അല്ലെങ്കില്‍ എന്തിനു മീട്ടുമ്പോള്‍
അപശ്രുതിയില്‍ നീ കേഴുന്നു
വിലോല ഹൃദയ വിപഞ്ചികേ നീ
മറക്കുവാന്‍ ആവാത്ത വിരഹമാണൊ?

ആശ്രയമില്ലാതെ ജീവിത വീഥിയില്‍
അലയുന്നവര്‍ തന്‍ വേ..ദനയില്‍ (2)
ആല്‍മാവില്‍ ആളി എരിയും ദാഹം
അശ്രുബിന്ദുവില്‍ ഒതുങ്ങുമോ ? (2) (വിലോല ഹൃദയ..)

ചിരിക്കുവാന്‍ ഓ..ടി അണയുമ്പോള്‍
എന്നില്‍ പകരുന്നതെല്ലാം വേ..ദനയോ? (2)
അന്നു നീ എന്നെ ഉണര്‍ത്തിയില്ലെങ്ങില്‍
ഇന്നു ഞാന്‍ കണ്ണുനീരിലാഴ്‌ന്നിടുമോ? (2) (വിലോല ഹൃദയ..)
Movie/Album name: Nizhalukal Roopangal
Artists