Kankonil Vazhi Ariyaa Doore

2025
Lyrics
Language: Malayalam

കൺകോണിൽ വഴിയറിയാ ദൂരെ
ഏതോ മരുവിൽ നിഴലാടും പോലെ
നാം ഇരു പേർ കഥ അറിയാ ഗതിയിൽ
നീറും പകലോ മിഴിമൂടും പോലെ
ഉള്ളാകെ തീയാളും വേനൽ ചൂടേ
മേലേ പെയ്തിടാതെ ആണൽ കൂടെ
മിഴിയോരം നീ എൻ ചിരിയാഴം നീ
ഒരു തീരാകനവാലെ ഇനി എങ്ങോ മായല്ലേ
ആരോമലേ ആരോമലേ ആകാശമോളം
എന്നും നീ കണ്മണീ ആരോമലേ ആരോമലേ
ആകാശമോളം എന്നും നീ കണ്മണീ

തോരാ നോവും തീരാ രാവും
ആരാരും കാണാതുള്ളിൽ വേരോടുമ്പോൾ
കാണാദൂരം തന്നത്താന്നേ തേടും
ചേരാതു നീറീടുകിൽ
തിരപോലടിയും അഴലാടലുകൾ
അതിനാലെഴുമാ കനലാടലുകൾ
ചെറുതൂവൽ തുമ്പാലേ മിഴി നീരും മായുന്നേ
ആരോമലേ ആരോമലേ ആരോമലേ ആരോമലേ
ആകാശമോളം എന്നും നീ കണ്മണീ (2)
Movie/Album name: Paathiraathri
Artists