Ragini Ragaroopini

1985
Lyrics
Language: English

Ragini ragaroopini, priya varadayini prema vahini
Thava thanuvil madhuravumaay, thava thanuvil madhuravumaay
Ithalidum pookkal nalkoo nee
Ragame ragaroopame, priya varadayane prema vahane...

Neelmizhikoninal ennathmavediyil kalamezhuthi
Anayum kaumarame, vidarum kalharame
Nee nin chundile ragam pakarnnutharu ennum pranayavathi...
Pa ga sa ni sa sa ga pa ni sa

Ragame ragaroopame, priya varadayane prema vahane
Akathaliril amruthvumaay, akathaliril amruthvumaay
Ithalidum pookkal choodu nee...
Ragini ragaroopini, priya varadayini prema vahini

Neelviralthumbinal ennathma veenayil swaramaruly
Neelviralthumbinal ennathma veenayil swaramaruly
Thazhukum aanandame, pothiyum souvarname
Nee nin nenjile naadam pakarnnu tharu ennum en priyane...
Pa ga sa ni sa sa ga pa ni sa
(ragini ragaroopini...)
Language: Malayalam

രാഗിണീ രാഗരൂപിണീ
പ്രിയവരദായിനീ പ്രേമവാഹിനീ
തവതനുവില്‍ മധുരവുമായ് , തവതനുവില്‍ മധുരവുമായ്
ഇതളിടും പൂക്കള്‍ നല്‍കൂ നീ..
രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ

നീള്‍മിഴിക്കോണിനാല്‍ എന്നാത്മവേദിയില്‍ കളമെഴുതി
അണയും കൌമാരമേ വിടരും കല്‍ഹാരമേ
നീ നിന്‍ ചുണ്ടിലെ രാഗം പകര്‍ന്നുതരൂ എന്നും പ്രണയവതി
പഗസനിപ സഗപനിസ
രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ
അകതളിരില്‍ അമൃതവുമായ് , അകതളിരില്‍ അമൃതവുമായ്
ഇതളിടും പൂക്കള്‍ ചൂടു നീ
രാഗിണീ രാഗരൂപിണി....

നീള്‍ വിരല്‍ത്തുമ്പിനാല്‍ എന്നാത്മ വീണയില്‍ സ്വരമരുളി
തഴുകും ആനന്ദമേ പൊതിയും സൌവര്‍ണ്ണമേ
നീ നിന്‍ നെഞ്ചിലെ നാദം പകര്‍ന്നു തരൂ
എന്നും എന്‍പ്രിയനേ
പഗസനിപ സഗപനിസാ

രാഗിണീ രാഗരൂപിണീ
പ്രിയവരദായിനീ പ്രേമവാഹിനീ
തവതനുവില്‍ മധുരവുമായ് , തവതനുവില്‍ മധുരവുമായ്
ഇതളിടും പൂക്കള്‍ നല്‍കൂ നീ..
രാഗമേ രാഗരൂപമേ പ്രിയവരദായനേ പ്രേമവാഹനേ
ലലലലലാലലാ ലാലലാലലാ......
Movie/Album name: Kadha Ithuvare
Artists